ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധം

കട്ടപ്പന: ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. ജില്ല വൈസ് പ്രസിഡൻറ് സന്തോഷ് കുമാർ ഉദ്​ഘാടനം ചെയ്​തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.വി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കൃഷ്ണൻ, ടി.കെ. രാജു, സതീഷ് ഓതറ, എൻ.ടി. വിജയൻ, ബിജു മക്കപ്പുഴ, കെ.പി. മോഹനൻ, കെ.കെ. രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.