മുട്ടത്ത് മത്സ്യ മാർക്കറ്റ് നിർമാണം ആരംഭിച്ചു

മുട്ടം: മുട്ടത്തെ വഴിയോര മത്സ്യവ്യാപാരം നിർത്താൻ നടപടിയുമായി പഞ്ചായത്ത് ഭരണസമിതി. ഇതിൻെറ ഭാഗമായി മുട്ടം ടാക്​സി സ്​റ്റാൻഡിൽ മത്സ്യ മാർക്കറ്റി‍ൻെറ നിർമാണം ആരംഭിച്ചു. തറക്കല്ലിടീൽ പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ നിർവഹിച്ചു. തിരക്കേറിയ റോഡിന് വശങ്ങളിൽ വർഷങ്ങളായി മത്സ്യവ്യാപാരം നടക്കുന്നുണ്ട്. ഇതു മൂലം ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്. പൊലീസ് ഇടപെടൽ ഉണ്ടായെങ്കിലും പുനരധിവസിപ്പിക്കാൻ ബദൽ മാർഗങ്ങൾ ഇല്ലാത്തതിനാൽ കച്ചവടം വഴിയിൽതന്നെ തുടരുകയാണ്. പത്ത്​ ലക്ഷം രൂപ മുടക്കി ആധുനിക രീതിയിൽ നിർമിക്കുന്ന മത്സ്യ മാർക്കറ്റിന് എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് മുറികളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. വരും വർഷങ്ങളിൽ മാർക്കറ്റ് വിപുലപ്പെടുത്താനാണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു പാലംപറമ്പിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി അഗസ്​റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എൻ.കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പഞ്ചായത്തംഗങ്ങളായ മേഴ്സി ദേവസ്യ, അരുൺ ചെറിയാൻ പൂച്ചക്കുഴി, ഡോളി രാജു, സൗമ്യ സാജബിൻ, ബിജോയ് ജോൺ, ജോസ് കടത്തലക്കുന്നേൽ, ടെസി സതീഷ്, കുട്ടിയമ്മ മൈക്കിൾ, റിൻസി സുനീഷ് തുടങ്ങിയവർ സംസാരിച്ചു tdl mltm 1 മത്സ്യ മാർക്കറ്റിന് പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ ശിലയിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.