മുട്ടം: മുട്ടം മുതൽ നാടുകാണി വരെയുള്ള റോഡ് നവീകരണം അന്തിമഘട്ടത്തിലേക്ക്. അഞ്ചുകോടി മുതൽമുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ. റോഡ് വക്കിലെ കോൺക്രീറ്റിങ്, വളവുകളിലെ ടൈൽ പാകൽ, കാനനിർമാണം, എന്നിവ ആഴ്ചകൾക്ക് മുേമ്പ പൂർത്തീകരിച്ചിരുന്നു. റോഡിൻെറ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ടാറിങ് നടത്തുന്ന ജോലി ചൊവ്വാഴ്ച ആരംഭിച്ചു. മുട്ടത്ത് നിന്നുമാണ് ടാറിങ് ആരംഭിച്ചത്. കാഞ്ഞാർ മുതലുള്ള പ്രദേശത്തെ റോഡിലെ വളവുകളിൽ ടൈൽ പാകിയശേഷം ടാറിങ് നടത്താത്തത് മൂലം ടൈലുകൾ മിക്കതും ഇളകിത്തെറിച്ച് കിടക്കുകയാണ്. ഗുരുതിക്കളം മുതലുള്ള പ്രദേശത്ത് കയറ്റംകയറിവരുന്ന വാഹനങ്ങൾ ഗർത്തം മൂലം നിന്നുപോകുന്ന അവസ്ഥ പോലുമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ നിരന്തരം യാത്രചെയ്യുന്ന പാത ആഴ്ചളോളം തകർന്നുകിടന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. tdl mltm മുട്ടം-നാടുകാണി റോഡിൻെറ ടാറിങ് മുട്ടത്തുനിന്ന് ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.