മൂന്നാർ ടൗണിൽ ഗതാഗത പരിഷ്​കാരം

മൂന്നാർ: വിനോദസഞ്ചാര സീസൺ എത്തിയതോടെ മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിഷ്കരണം നടപ്പാക്കി. അനധികൃത സ്​റ്റാൻഡുകൾ ഒഴിപ്പിച്ചും നീയമവിരുദ്ധ പാർക്കിങ്​ നിരോധിച്ചുമാണ് സൗകര്യം ഒരുക്കുന്നത്. ടൗണിലുടനീളം അലസമായി പാർക്കുചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഹോർട്ടികോർപ്പി​ൻെറ പച്ചക്കറി വിൽപന ശാല, പഞ്ചായത്ത് ഓഫിസ് റോഡ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ ഇനിമുതൽ ഒരു വാഹനങ്ങളും പാർക്കുചെയ്യാൻ അനുവദിക്കില്ല. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഓട്ടോ, ടാക്സി വാഹനങ്ങൾ സ്​റ്റാൻഡായി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അംഗീകൃത മേഖലയിൽ മാത്രം ടാക്സികൾ പാർക്ക് ചെയ്യണം. രാജമലയിലേക്കുള്ള പ്രവേശന കവാടമായ അഞ്ചാം മൈലിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്താൽ പിഴ ഈടാക്കും. സഞ്ചാരികളുടെ വാഹനങ്ങൾ വനം വകുപ്പി​ൻെറ പാർക്കിങ്​ മേഖലയിൽ മാത്രം ഇടാം. മറ്റ് വാഹനങ്ങൾക്ക് അനുമതിയില്ല. മാട്ടുപ്പെട്ടി റോഡിൽ ഫോട്ടോ പോയൻറ്​, എക്കോ പോയൻറ്​ എന്നിവിടങ്ങളിൽ റോഡി​ൻെറ ഒരുവശത്ത് മാത്രം പാർക്കിങ് അനുവദിക്കും. ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ പാർക്കിങ്ങും നിരോധിച്ചു. തണുപ്പ് കാലമെത്തിയതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കൂടുന്നതോടെ അനധികൃത പാർക്കിങ്ങും പ്രതിസന്ധി സൃഷ്​ടിക്കുമെന്ന കണക്കുകൂട്ടലിലാണ് കർശന നടപടികളെന്ന്​ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ അറിയിച്ചു. പൊലീസ്, മോട്ടോർവാഹന വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിൽ ട്രാഫിക് പരിഷ്കരണ നടപടി നിരീക്ഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.