നെടുങ്കണ്ടം ടൗണില്‍ ഇങ്ങനെയും ഒരു റോഡുണ്ട്​

നെടുങ്കണ്ടം: ലക്ഷംവീട് കോളനിയിലേക്കും നെടുങ്കണ്ടം മാര്‍ക്കറ്റിലേക്കുമുള്ള റോഡ് തകര്‍ന്ന്് ഗര്‍ത്തമായിട്ട്​ വർഷങ്ങൾ. 50ലധികം കുടുംബങ്ങള്‍ അധിവസിക്കുന്ന ലക്ഷംവീട് കോളനിക്കാരുടെ ഏക ആശ്രയമാണ് നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഈ റോഡ്. കാല്‍നടക്കാര്‍ക്കുപോലും കടന്നുപോകാനാവാത്തവിധം റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. മാര്‍ക്കറ്റിലേക്കുള്ള പ്രവേശന റോഡ്​ കൂടിയാണിത്. കോളനിയിലേക്കാവട്ടെ, മാര്‍ക്കറ്റിലേക്കാവട്ടെ ഓട്ടോപോലും വിളിക്കാനാവാത്ത അവസ്ഥയാണ്. മണ്‍റോഡില്‍ മഴവെള്ളം കുത്തിയൊലിച്ച് വലിയ ഗര്‍ത്തമായിരിക്കുകയാണ്. രോഗിയെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ എടുത്തുകൊണ്ടുപോലും ഇതുവഴി പോകാനാവില്ല. റോഡിനെക്കുറിച്ച്​ പരാതി പറയുമ്പോഴെല്ലാം ഉടന്‍ നന്നാക്കുമെന്ന പതിവ് പല്ലവി മാത്രമാണ് അധികൃതർക്കുള്ളത്​​. idi ndk നെടുങ്കണ്ടം ടൗണില്‍നിന്ന്​ ലക്ഷം വീട് കോളനിയിലേക്കുള്ള തകര്‍ന്ന റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.