എക്സ് റേ യൂനിറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടു

കുമളി: സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമിക്കുന്ന എക്സ്റേ യൂനിറ്റ് കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്പ് നിർവഹിച്ചു. കുമളി പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്​ ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ഭാരവാഹികളായ കെ.എം. സിദ്ദീഖ്, സൺസി മാത്യു, രാരിച്ചൻ നീറണാക്കുന്നേൽ, രജനി ബിജു, നോളി ജോസ്, സെക്രട്ടറി കെ. സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ...... Cap: കുമളി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ പുതിയ കെട്ടിടം ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.