കുമളി: പുതുവർഷപ്പിറവി ആഘോഷിക്കാനെന്ന പേരിൽ റിസോർട്ടുകൾ, ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ നടക്കുന്നത് തടയാൻ പൊലീസ് നടപടി തുടങ്ങി. ഇതിൻെറ ഭാഗമായി കുമളി, തേക്കടി മേഖലയിലെ ഹോട്ടൽ, റിസോർട്ട് ഉടമകളുടെ യോഗം കുമളി പൊലീസ് സ്റ്റേഷനിൽ ചേർന്നു. കഴിഞ്ഞ പുതുവത്സരത്തിന് വാഗമണ്ണിൽ ലഹരി പാർട്ടി നടന്നത് വൻ വിവാദമായതോടെയാണ് ഈ വർഷം പൊലീസ് കടുത്ത ജാഗ്രതയിലേക്ക് നീങ്ങിയത്. ലഹരി ഉപയോഗിക്കുന്നതെന്ന് സംശയം തോന്നുന്ന സംഘങ്ങൾ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുമ്പോൾ തന്നെ പൊലീസിനെ വിവരം അറിയിക്കാനും ഇതനുസരിച്ച് അവരുടെ വിലാസത്തിൽ നേരിട്ടെത്തി അന്വേഷിക്കാനുമാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഇതോടൊപ്പം സംശയകരമായി തോന്നുന്ന കാര്യങ്ങൾ ഉടൻ പൊലീസിനെ അറിയിക്കാൻ ഹോട്ടൽ ഉടമകളുടെയും പൊലീസിൻെറയും സംയുക്ത വാട്സ് ആപ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. Cap: കുമളി പൊലീസ് സ്റ്റേഷനിൽ ചേർന്ന ഹോട്ടൽ, റിസോർട്ട് ഉടമകളുടെ യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.