അറയാനിപാറയിൽ ശുദ്ധജല വിതരണം നിലച്ചിട്ട് ആഴ്ചകൾ

മുട്ടം: മുട്ടം ശങ്കരപ്പിള്ളി നാലാം വാർഡ്​ അറയാനിപാറ ഭാഗത്ത് ശുദ്ധജലവിതരണം നിലച്ചിട്ട് ആഴ്ചകൾ. വേനൽ കടുത്തതോടെയാണ് ക്ഷാമം രൂക്ഷമായത്. ജല അതോറിറ്റിയുടെ അശാസ്ത്രീയ പെപ്പ്​ലൈൻ വിന്യാസമാണ്​​ പ്രധാന കാരണം. ഒരു പൈപ്പിൽനിന്ന്​ ഒമ്പത്​ വിതരണ ലൈനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു പൈപ്പ്​ പൊട്ടിയാൽ പ്രധാന വാൽവ് പൂട്ടി വേണം പണി നടത്താൻ. ഇതോടെ ഒമ്പത്​ പ്രദേശങ്ങളിലേക്കും ജലവിതരണം നിലക്കും. വാൽവ് ഇല്ലാതെ വിതരണലൈൻ സ്ഥാപിച്ചിരിക്കുന്നതിനാൽ ഉയർന്ന സ്ഥലത്തേക്ക്​ വെള്ളം കയറില്ല. ഇതിന്​ പരിഹാരമായി വാൽവ് സ്ഥാപിക്കാൻ ഫണ്ട് ഉണ്ടായിരുന്നിട്ടും വാട്ടർ അതോറിറ്റി ​ തയാറാകുന്നില്ല. പ്രതിസന്ധി ഒഴിവാക്കാൻ മുട്ടം പഞ്ചായത്ത് ഏഴ്​ ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ട് അനുവദിച്ചിട്ട്​ കാലങ്ങളായി എന്നാൽ, ടെൻഡർ നടപടി പൂർത്തീകരിച്ച് ജോലി തുടങ്ങാൻ ജലഅതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ വലിയ ചെലവുവരും. ജലക്ഷാമം പരിഹരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ്​ നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.