അനധികൃത കുന്നിടിക്കൽ: വാഹനങ്ങള്‍ പിടിച്ചെടുത്തു

നെടുങ്കണ്ടം: സംസ്ഥാന പാതയില്‍ നെടുങ്കണ്ടം ടൗണില്‍ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണ്, കല്ല് ഖനനം നടത്തിവന്ന മണ്ണുമാന്തിയും ട്രാക്ടറും റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം കിഴക്കേ കവലയില്‍ കോടതിക്ക് എതിര്‍വശത്ത്​ പ്രദേശവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം ഉണ്ടാകാവുന്ന രീതിയില്‍ ഖനനം നടത്തിയതിനാണ് നടപടി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നന്ദകുമാരന്‍ നായര്‍, പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ്​, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്​. ഒരു രേഖകളും ഇല്ലാതെയാണ് വളരെ ആഴത്തില്‍ ഖനനം നടത്തിവന്നതെന്ന്​ റവന്യൂ അധികൃതര്‍ പറഞ്ഞു. TDL NDKM റവന്യൂ അധികൃതര്‍ പിടിച്ചെടുത്ത മണ്ണുമാന്തിയും ട്രാക്ടറും മിനിസിവില്‍സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുന്നു പെരുന്തേനീച്ച ശല്യം രൂക്ഷം മൂലമറ്റം: അറക്കുളം സെന്‍റ്​ ജോസഫ്​സ് അക്കാദമിയിൽ പെരുന്തേനീച്ച ശല്യം രൂക്ഷം. മൂന്ന് കൂട്ടിലാണ് പെരുന്തേനീച്ചയുള്ളത്. അക്കാദമിക്​ കെട്ടിടത്തിന്‍റെ പുറത്താണ് കൂട് സ്ഥിതി ചെയ്യുന്നത്. പത്തോളം കുട്ടികൾക്ക് ചൊവ്വാഴ്ച രാവിലെ കുത്തേറ്റിരുന്നു. എത്രയും വേഗം ഇവയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.