ഉത്തരവ് പിന്‍വലിക്കണം -എന്‍.ജി.ഒ അസോ.

നെടുങ്കണ്ടം: സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്ത് മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത ഇല്ലാതാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ വഴി പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരുന്ന ജോയന്റ് ആ.ര്‍.ടി.ഒ തസ്തികയിലേക്കുള്ള നിയമനം സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്ത് ഇല്ലാതാക്കിയത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായ സ്‌പെഷല്‍ റൂള്‍ ഭേദഗതി ഗൂഢലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് നിയമവിരുദ്ധമാണ്. സര്‍വിസ് സംഘടനകള്‍ വകുപ്പ് മന്ത്രിയും കമീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ അട്ടിമറിച്ച് ഇറക്കിയ സ്‌പെഷല്‍ റൂള്‍ ഭേദഗതി പിന്‍വലിക്കണമെന്നും വകുപ്പിലെ ജോലിഭാരം കണക്കിലെടുത്ത് മതിയായ ജീവനക്കാരെ നിയമിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ല പ്രസിഡന്‍റ്​ ഷാജി ദേവസ്യ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എസ്. ഷമീര്‍, ട്രഷറര്‍ ഷിഹാബ് പരീത് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.