എം.എം. മണിക്ക് മന്ത്രിയാകാത്തതിന്‍റെ മോഹഭംഗം -കോണ്‍ഗ്രസ്

നെടുങ്കണ്ടം: നാടിന്‍റെ പൊതുവികസന കാര്യത്തില്‍ എം.എം. മണി എം.എല്‍.എ ഇടപെടുന്നില്ലെന്നും അദ്ദേഹത്തിന്​ മന്ത്രിയാകാത്തതിന്‍റെ മോഹഭംഗമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടലിന്‍റെയും ബി.എഡ് സെന്‍റര്‍ നാശത്തിന്‍റെയും വക്കിലാണ്. പോക്‌സോ കോടതിയും മുനിസിപ്പല്‍ കോടതിയും നെടുങ്കണ്ടത്തിന് നഷ്ടമായി. വികസനരംഗത്ത്​ നാട് പിന്നോട്ട് പോയിട്ടും മണി നിസ്സംഗതയിലാണ്. ഇടതുമുന്നണി ഭരിക്കുന്ന നെടുങ്കണ്ടം സര്‍വിസ് സഹകരണ ബാങ്ക് അനധികൃതമായി റവന്യൂ ഭൂമി കൈയേറി നിർമിച്ച വാഹന പാര്‍ക്കിങ്​ ഷെഡ് ഉടൻ പൊളിച്ചുമാറ്റിയില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി, ഡി.സി.സി സെക്രട്ടറി സേനാപതി വേണു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എന്‍. തങ്കപ്പന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് മുകേഷ് മോഹന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.