തൊടുപുഴ: നഗരസഭ ഓഫിസിന് മുന്നില്‍ മുനിസിപ്പല്‍ പാര്‍ക്കിനോട് ചേര്‍ന്ന് വൈദ്യുതി ലൈന്‍ റോഡില്‍ പൊട്ടിവീണത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അമ്പലം റോഡിലേക്ക് കയറുന്ന ഭാഗത്തായി പാര്‍ക്കിനും സിവില്‍ സ്റ്റേഷനും നടുവിലായാണ് ലൈന്‍ പൊട്ടി വീണത്. ഇതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ലൈനില്‍ ചെറിയ തോതില്‍ തീപിടിത്തമുണ്ടായതായും ദൃക്സാക്ഷികള്‍ പറഞ്ഞു. പൊട്ടിയ ലൈന്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണു കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം റോഡിലെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍ പാലത്തിലുള്‍പ്പെടെ വാഹനങ്ങള്‍ കുടുങ്ങി. കെ.എസ്.ഇ.ബി അധികൃതരെത്തി ലൈന്‍ ഓഫ് ചെയ്ത് റോഡില്‍ വീണ കമ്പി നീക്കിയതിന് ശേഷമാണ് ഗതാഗത തടസ്സം നീങ്ങിയത്. പിന്നീട് കൂടുതല്‍ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പൊട്ടിയ ലൈന്‍ മാറ്റി പുതിയത് സ്ഥാപിച്ചു. TDL vaidyuthi line വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് തൊടുപുഴ സി.ഐയുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.