മുട്ടം: വധശ്രമക്കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പണിക്കൻകുടി കുഴിക്കാട്ട് സാബുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി (48)യെ ആണ് തൊടുപുഴ രണ്ടാം ക്ലാസ് അഡീഷനൽ സെഷൻസ് ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2019 ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സാബുവിന്റെ വീടിനു സമീപത്തുവച്ച് പ്രതി കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സാബുിന്‍റെ മൂന്ന് കൈവിരലുകൾക്ക് ഗുരുതരമായി പരുക്കുപറ്റി. ബിനോയി തന്റെ കൂടി താമസിച്ചിരുന്ന സിന്ധുവിനെ കൊലചെയ്ത കേസിൽ വിചാരണ നേരിട്ട് ജയിലിൽ കഴിയുകയാണ്. വെള്ളത്തൂവൽ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി. കുര്യൻ ഹാജരായി. tdl mltm 3 ബിനോയി (48)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.