ഉദ്ഘാടനത്തിന്​ പിന്നാലെ കല്ലാര്‍ സ്‌കൂളി‍െൻറ കളിമുറ്റം തകർന്നു

ഉദ്ഘാടനത്തിന്​ പിന്നാലെ കല്ലാര്‍ സ്‌കൂളി‍ൻെറ കളിമുറ്റം തകർന്നു നെടുങ്കണ്ടം: കൊട്ടിഗ്​ഘോഷിച്ച് ഉദ്ഘാടനം നടത്തി ഒരുമാസം തികഞ്ഞപ്പോഴേക്കും കല്ലാര്‍ സ്‌കൂളി‍ൻെറ പൊടിരഹിത കളിമുറ്റം തകർന്നു. ജില്ല പഞ്ചായത്ത് 15,75,000 രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മിച്ച പൊടിരഹിത കളിമുറ്റമാണ് തകര്‍ന്നത്. നിരവധി ടൈലുകള്‍ ഇടിഞ്ഞ് ഉപയോഗയോഗ്യമല്ലാതായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് പൊടിയും ചളിയും നിറഞ്ഞ മുറ്റത്തിന് വിട നല്‍കി 18,000 സ്ക്വയറിൽ​ ടൈല്‍ പാകി കളിമുറ്റം സജ്ജമാക്കിയത്​. തകരാന്‍ കാരണം നിര്‍മാണത്തിലെ അപാകതയും ക്രമക്കേടുമാണെന്നാണ് രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും ആരോപണം. മാര്‍ച്ച് പത്തിന് ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ്പായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. കളിക്കാനും ദേശീയ നിലവാരമുള്ള ബാസ്‌കറ്റ് ബാള്‍, ഷട്ടില്‍ ബാഡ്​മിന്‍റണ്‍ കോര്‍ട്ടുകള്‍ ഒരുക്കാന്‍ കഴിയുന്ന വിധത്തിലുമായിരുന്നു ടൈലുകളുടെ വിന്യാസം. എന്നാല്‍, നിരവധി ടൈലുകള്‍ ഇളകിമാറി കളിമുറ്റം ഉപയോഗയോഗ്യമല്ലാതായതോടെ പുനര്‍നിര്‍മാണം അനിവാര്യമായിരിക്കുകയാണ്. idlndkm കല്ലാര്‍ സ്‌കൂളി‍ൻെറ പൊടിരഹിത കളിമുറ്റത്ത് ഇടിഞ്ഞ ടൈലുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.