വളർത്തുനായെ പുലി കൊണ്ടുപോയി; നാട്ടുകാർ ഭീതിയിൽ

അടിമാലി: മാങ്കുളം വിരിഞ്ഞപാറയിൽ വളർത്തുനാ​യെ പുലി കൊണ്ടുപോയി. ആടിനെ കടിച്ച് പരിക്കേൽപിച്ചു. ഇതോടെ നാട്ടുകാർ ഭീതിയിൽ. രണ്ടാഴ്ച മുമ്പും ഇവിടെ വളർത്തുനായെ കാണാതായിരുന്നു. മറ്റൊരു വീട്ടിലെ നായുടെ നേർക്ക്​ ആക്രമണം ഉണ്ടായെങ്കിലും വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പുലി കാട്ടിൽ മറഞ്ഞു. തുടർന്ന് നാട്ടുകാരും വനം വകുപ്പ്​ അധികൃതരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിരിഞ്ഞപാറ ആനത്താരക്കൽ ഷിബുവി‍ൻെറ വളർത്തുനായെയാണ് പുലി പിടിച്ചത്. പ്രദേശത്ത് പുലിയുടെ കാൽപാടുകൾ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാൽപാടുകൾ വിശദമായി പരിശോധിച്ചു. തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. മുമ്പ്​ ഇവിടെ പുലിയെ കണ്ടതായി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാൻ നടപടി ഉണ്ടായില്ലെന്ന്​ ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.