മീൻകറി കഴിച്ചവർക്ക്​ വയറുവേദന; പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തു

നെടുങ്കണ്ടം: തൂക്കുപാലത്ത് പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായും നിരവധി പേർക്ക് വിവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതായും പരാതി. തൂക്കുപാലം ടൗണിലെ ചില കടകളില്‍നിന്ന് മീന്‍ വാങ്ങി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്​. മീൻകറി കഴിച്ച പല കുട്ടികളും വയറുവേദനയെത്തുടര്‍ന്ന്​ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതിനുപുറമെയാണ് പച്ചമീന്‍ കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തത്. മീന്‍ കേടാകാതിരിക്കാൻ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വ്യാപക പരാതിയുണ്ട്. മീന്‍കടകളില്‍ അടിയന്തരമായി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്​ പട്ടം കോളനി പി.എച്ച്​.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രശാന്ത് നെടുങ്കണ്ടം ഭക്ഷ്യസുരക്ഷ ഓഫിസര്‍ക്ക് കത്ത് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.