തമിഴ്നാട് അതിർത്തിയിൽ പുതിയ ബസ്​സ്റ്റാൻഡ്​​; നേട്ടം കുമളിക്കും

കുമളി: ടൗണിനു സമീപം തമിഴ്നാട് അതിർത്തിയിൽ 7.5 കോടി ചെലവിൽ പുതിയ ബസ്​സ്റ്റാൻഡ്​​ നിർമിക്കുമെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലി‍ൻെറ പ്രഖ്യാപനം തേക്കടി, കുമളി മേഖലക്ക്​ വലിയ നേട്ടമാകും. അതിർത്തിയിൽ ആധുനിക സംവിധാനത്തോടെ പുതിയ സ്റ്റാൻഡ്​ വരുന്നതോടെ തേക്കടി, കുമളി മേഖലകളിലേക്കും കേരളത്തിലേക്കും വരുന്ന യാത്രക്കാരുടെ എണ്ണം പതിൻമടങ്ങായി വർധിക്കും. സംസ്ഥാന അതിർത്തിയിൽ 1956 മുതൽ പ്രവർത്തിച്ചിരുന്ന തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് വക ഡിപ്പോ നാലു​ വർഷം മുമ്പ് ലോവർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പ് പാട്ടത്തിന് നൽകിയ 2.57 ഏക്കർ സ്ഥലത്താണ് ഡിപ്പോ പ്രവർത്തിച്ചിരുന്നത്. ഈ സ്ഥലത്താണ് ഇപ്പോൾ കോടികൾ ചെലവഴിച്ച് സ്റ്റാൻഡ്​ നിർമിക്കുക. നിർമാണത്തിനായി ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് വനം വകുപ്പുമായി തർക്കം നിലനിന്നിരുന്നു. ഇത് പരിഹരിച്ച് വനം വകുപ്പ് കത്ത് ഗൂഡല്ലൂർ മുനിസിപ്പാലിറ്റിക്ക് കൈമാറി. എങ്കിലും ബസ്​സ്റ്റാൻഡ്​​ നിർമാണം അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവസാനമായത്. തേനി ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്​ഘാടനത്തിനായി ജില്ലയിൽ എത്തിയപ്പോഴാണ് കുമളിക്കും ഹൈറേഞ്ചിനും നേട്ടമാകുന്ന പുതിയ ബസ്​സ്റ്റാൻഡ്​​ പദ്ധതിക്ക് തുടക്കമിട്ടത്. പുതിയ ​സ്റ്റാൻഡ്​​, ഷോപ്പിങ്​ കോംപ്ലക്സ്, ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ, ഓഫിസ്, പമ്പ് എന്നിവയാണ് കുമളിയിൽ നിർമിക്കുക. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വ്യാപാരികൾ, വിദ്യാർഥികൾ എന്നിവർക്ക് ഇവിടെ നിന്ന്​ ദീർഘദൂര ബസുകളിൽ യാത്ര ചെയ്യാനാകും. ശബരിമല തീർഥാടന കാലത്ത് ഭക്തർക്ക് കുമളിവരെ നേരിട്ടെത്താനും സൗകര്യം ഒരുങ്ങും. തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്ന്​​ സഞ്ചാരികൾക്ക് തേക്കടിയിലെത്താനും പുതിയ സ്റ്റാൻഡ്​ വരുന്നതോടെ സൗകര്യം ഒരുങ്ങും. ചെന്നൈക്ക്​ പുറമെ തമിഴ്നാട്ടിലെ വിവിധ പട്ടണങ്ങൾ, വേളാങ്കണ്ണി, ഏർവാടി എന്നീ ആരാധനകേന്ദ്രങ്ങൾ, ബംഗളൂരു, മൈസൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കെല്ലാം ബസ് സർവിസ് തുടങ്ങാനാണ് തമിഴ്നാട് അധികൃതരുടെ തീരുമാനം. ഇത്​ തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ പോയി വരുന്നതിന് ഏറെ സഹായകമാകും. ............. cap: തേനിയിലെത്തിയ തമിഴ്​നാട്​ മുഖ്യമന്ത്രി സ്റ്റാലിൻ ജനങ്ങൾക്കൊപ്പം Cap: കുമളിയിൽ പുതിയ ബസ്​സ്റ്റാൻഡ്​​ നിർമിക്കുന്ന സ്ഥലം .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.