അടിമാലി: എട്ടേക്കര്‍ പെട്ടിമുടിയില്‍ . ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പുത്തന്‍പുരക്കല്‍ സുഭദ്ര ബേബിയുടെ വീടിന് മിന്നലേറ്റത്. മേല്‍ക്കൂരക്കും അടുക്കളക്കും ശൗചാലയത്തിനും വരാന്തക്കും കേടുപാട് സംഭവിച്ചു. വയറിങ് നശിച്ചു. സംഭവസമയത്ത് താനും പ്രായമായ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് സുഭദ്ര പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ ശക്തമായ കാറ്റിൽ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു. ഷീറ്റ് വാങ്ങിയിട്ട് വീട് ഒരുവിധം വാസയോഗ്യയതിന് പിന്നാലെയാണ് ഇടിമിന്നലില്‍ വീടിന് വീണ്ടും വലിയതോതില്‍ കേടുപാട് സംഭവിച്ചത്. idl adi 3 house ചിത്രം: ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിച്ച വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.