ടൂറിസം ഫെസ്റ്റ്: മിച്ചംപിടിച്ച പണംകൊണ്ട് വീട് നിർമിച്ചുനല്‍കി കാല്‍വരിമൗണ്ടിലെ കൂട്ടായ്മ

ചെറുതോണി: ആസൂത്രണ മികവിലൂടെയും സാമ്പത്തിക അച്ചടക്കത്തിലൂടെയും ഫെസ്റ്റ് സംഘടിപ്പിച്ച് മിച്ചംപിടിച്ച പണംകൊണ്ട് വീട്​ വെച്ചുനല്‍കി മാതൃകയാകുകയാണ് കാല്‍വരിമൗണ്ടിലെ കൂട്ടായ്മ. നയനമനോഹര കാഴ്ചകള്‍കൊണ്ട് അനുഗൃഹീതമായ കാല്‍വരിക്കുന്നിലെ ടൂറിസം സാധ്യതകള്‍ പുറംലോകത്തെ അറിയിക്കാനാണ് കാമാക്ഷി പഞ്ചായത്തിലെ പൊതുപ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്ന് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റ് നടത്തിയതിലൂടെ നാലുലക്ഷം രൂപയാണ് മിച്ചം വരുത്തിയത്. ഈ തുകകൊണ്ട് നിർധനകുടുംബത്തിന് വീട്​ വെച്ചുനല്‍കാന്‍ ഫെസ്റ്റ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഫെസ്റ്റ് നഗരിക്കടുത്ത് തന്നെ ടാര്‍പോളിൻ ഷീറ്റ് വലിച്ചുകെട്ടിയ കൂരയില്‍ കിടന്നുറങ്ങുന്ന അഞ്ചംഗ കുടുംബത്തിന്​ തലചായ്ക്കാന്‍ വീടൊരുക്കി. കാല്‍വരിമൗണ്ട് അല്‍ഫോൻസ നഗറില്‍ പുളിക്കത്തോട്ടത്തില്‍ ബിനോയി- സാലിദമ്പതികള്‍ക്കാണ് ഫെസ്റ്റ് കമ്മിറ്റി വീട് നിര്‍മിച്ചുനല്‍കിയത്. ജനറല്‍ കണ്‍വീനർ സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം റോമിയോ സെബാസ്റ്റ്യന്‍, കെ.ജെ. ഷൈന്‍, എം.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഒന്നര ലക്ഷംകൂടി സമാഹരിച്ച് അഞ്ചര ലക്ഷം രൂപയുടെ വീടാണ് നിർമിച്ചത്​. വീട്ടിലേക്ക്​ ആവശ്യമായ ഉപകരണങ്ങളും വാങ്ങി നല്‍കി. എം.എം. മണി എം.എല്‍.എ താക്കോല്‍ ദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. കാല്‍വരിമൗണ്ട് വികാരി ജോര്‍ജ് മാരിപ്പാട്ട് ആശംസ നേർന്നു. ഫാ. ജോസഫ് തളിപ്പറമ്പില്‍ സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, ജോയി കാട്ടുപാലം, ജോസഫ് ഏറമ്പടം തുടങ്ങിയവരാണ് ഫെസ്റ്റിന് നേതൃത്വം നല്‍കിയത്. FOTO - TDL CALVERY MOUNT കാൽവരിമൗണ്ട്​ ഫെസ്റ്റ്​ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽദാനം എം.എം. മണി എം.എൽ.എ നിർവഹിക്കുന്നു നേത്ര ചികിത്സ ക്യാമ്പ് തൊടുപുഴ: ഭാരതീയ മഹിള മോര്‍ച്ച തൊടുപുഴ മുനിസിപ്പല്‍ സമിതിയും ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ആൻഡ്​​ റിസര്‍ച് സെന്ററും ചേര്‍ന്ന് സൗജന്യ തിമിര നിർണയ-നേത്ര ചികിത്സ ക്യാമ്പ് നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എന്‍. ഗീതകുമാരി ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്‍റ്​ വത്സ ബോസ് അധ്യക്ഷതവഹിച്ചു. അഡ്വ. പി.എസ്. ശ്രീവിദ്യ, ടി.എസ്. രാജന്‍, പി.ജി. രാജശേഖരന്‍, ജിതേഷ് സി. ഇഞ്ചക്കാട്ട്, സി.ജി. സോമശേഖരന്‍, ദീപ രതീഷ്, മിനി സുധീപ്, സഹജന്‍, ജീന അനില്‍, ഐ ഇന്‍സ്റ്റിറ്റ്യൂട്ട് കോഓഡിനേറ്റര്‍ അനില്‍കുമാര്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.