മാലിന്യനീക്കത്തിന് അമിത ഫീസ്: ധർണ നടത്തി

മൂന്നാർ: മാലിന്യം ശേഖരിക്കുന്നതിന് അമിത ഫീസ് ഏർപ്പെടുത്തിയതിലും മൂന്നാർ ഗ്രാമപഞ്ചായത്തിൽ പിൻസീറ്റ് ഭരണം ആരോപിച്ചും കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ.കെ. മണി ഉദ്​ഘാടനം ചെയ്തു. ജനവിധി അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ച ഇടതു മുന്നണി ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ്​ സിന്ത മുക്താർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, ഡി. കുമാർ, ആർ. കറുപ്പസാമി, എം.ജെ. ബാബു, എസ്. വിജയകുമാർ, സി. നെൽസൺ, ജി. പീറ്റർ, എം. മണിമൊഴി എന്നിവർ സംസാരിച്ചു. ചിത്രം 1 മൂന്നാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ എ.കെ. മണി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.