ബാങ്ക് ശാഖ മാറ്റിയതില്‍ പ്രതിഷേധം

നെടുങ്കണ്ടം: നാല് പതിറ്റാണ്ടായി കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലത്ത് പ്രവര്‍ത്തിച്ചിരുന്ന ജില്ല ബാങ്ക് മുണ്ടിയെരുമ ബ്രാഞ്ച് (കേരള ബാങ്ക്) നെടുങ്കണ്ടം പഞ്ചായത്തിലേക്ക് മാറ്റിയതില്‍ വ്യാപക പ്രതിഷേധം. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന് രണ്ടായിരത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടായിട്ടും അതിന്റെ പകുതി വിസ്തീര്‍ണംപോലും ഇല്ലാത്ത നെടുങ്കണ്ടം പഞ്ചായത്തിലെ കെട്ടിടം ഉപയോഗിക്കാതെതന്നെ വര്‍ഷങ്ങളായി വാടക നല്‍കിവരുകയായിരുന്നു. പ്രതിമാസം കാല്‍ ലക്ഷം രൂപയാണ് വാടക. അതിനുശേഷമാണ് ഇപ്പോള്‍ അവിടേക്ക് മാറ്റിയിരിക്കുന്നത്. 2017 മാര്‍ച്ച് 23ലെ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ബാങ്ക് ശാഖ കരുണാപുരം പഞ്ചായത്തില്‍ നിലനിര്‍ത്തണമെന്ന് സഹകരണ വകുപ്പിനോട്​ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് നെടുങ്കണ്ടം പഞ്ചായത്തിലേക്ക് മാറ്റിയത്. മുന്‍കൂട്ടി മുറി എടുത്ത് അമിത വാടക നല്‍കിവന്നതിൽ അഴിമതി നടന്നതായി ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.