നാലുമാസം, റോഡിൽ പൊലിഞ്ഞത്​ 35 ജീവനുകൾ

തൊടുപുഴ: ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിൽ വർധന. നാലുമാസത്തിനിടെ 35 ജീവനുകളാണ്​ പൊലിഞ്ഞത്​. 488പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. 405 അപടങ്ങളാണ്​ ഉണ്ടായത്​. വാഹനാപകടങ്ങളുടെ എണ്ണത്തിലും മരണസംഖ്യയിലും വർധനയുണ്ടായിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ചൂണ്ടിക്കാട്ടുന്നു. തൊടുപുഴയിലാണ്​ അപകടങ്ങൾ കൂടുതലുണ്ടായിട്ടുള്ളത്​. വാഹനമോടിക്കുന്നവരും യാത്രക്കാരും മാത്രമല്ല, കാൽനടക്കാരും വരെ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. റോഡുകളുടെ തകർച്ചയും അപകടങ്ങൾക്ക് വഴിതെളിക്കുന്നു. ഹൈറേഞ്ചിലെ പല റോഡുകൾക്കും ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണഭിത്തികളോ ഇല്ല. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. റോഡിലെ കുഴികളിൽ ചാടാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളും വർധിച്ചുവരുകയാണ്. ഈ സാഹചര്യത്തിൽ ശക്തിമായ നടപടികളും പരിശോധനകളുമായി രംഗത്തിറങ്ങുമെന്നും നിയമലംഘകർക്കെതിരെ കൾശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ്​ അധികൃതർ പറഞ്ഞു. അപകടം തുടരുന്നു; പഴിചാരി വകുപ്പുകൾ തൊടുപുഴ: മോട്ടോർ വാഹന വകുപ്പും പൊലീസും നഗരസഭയും ഉപദേശകസമിതിയും ചേർന്ന്​ റോഡപകടങ്ങൾ കുറക്കാൻ ഗതാഗത പരിഷ്കരണ നടപടി കൈക്കൊള്ളുമെങ്കിലും ഇവയൊന്നും നടപ്പാക്കുന്ന കാര്യത്തിൽ ശ്രദ്ധചെലുത്തുന്നില്ല. അപകടങ്ങൾ സംഭവിക്കുമ്പോൾ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരു​​കയാണ്​​. തീരുമാനങ്ങളെടുക്കേണ്ടത്​ നഗരസഭയാണെന്ന്​ പൊലീസും നടപ്പാക്കേണ്ടത്​ പൊലീസാണെന്ന്​ നഗരസഭയും​ ആരോപിക്കുന്നു. ഗതാഗത കുരുക്കിനിടയിലൂടെ സഞ്ചരിച്ച റിട്ട.​ എസ്​.ഐയാണ്​ ഏറ്റവുമൊടുവിൽ മരിച്ചത്​. നഗരത്തിനുള്ളിലെ ​റോഡുകൾക്ക്​ പൊതുവെ വീതി കുറവാണ്​. ഇതിനിടെ വ്യാപാരസ്ഥാപനങ്ങൾക്ക്​ മുന്നിലും വഴിയോരത്തുമായി സ്വകാര്യ വാഹനങ്ങളും ഓട്ടോകളും ഒരു മാനദണ്ഡവും പാലിക്കാതെ പാർക്ക്​ ചെയ്യു​കയാണ്​​. നഗരത്തിലെ ഓട്ടോകൾക്ക്​ നമ്പർ നൽകുമെന്നറിയിച്ചിട്ടും നടപടികളുണ്ടായില്ല. തൊടുപുഴ-മൂലമറ്റം റോഡ്, വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരി പാത, കോലാനി ബൈപാസ് എന്നീ റൂട്ടുകളിലും വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാർക്കിങ്ങും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്​. അപകടങ്ങളുണ്ടാകുമ്പോള്‍ ഏതാനും ദിവസത്തേക്ക്​ വാഹന പരിശോധന ശക്തമാക്കുന്നതാണ് പതിവുരീതി. പലപ്പോഴും പരിശോധന നടത്തി പെറ്റിക്കേസുകള്‍ ചാര്‍ജ് ചെയ്യുക മാത്രമാണ്. നേരത്തേ മോട്ടോര്‍ വാഹനവകുപ്പി‍ൻെറ വഴിക്കണ്ണ് പദ്ധതിയിലൂടെ അമിതവേഗത്തിനെതിരെ ബോധവത്കരണവും മറ്റും നടത്തിയിരുന്നെങ്കിലും ഇവയെല്ലാം നിലച്ചു. ബസ്​ സ്​റ്റോപ്പുകളുടെ പുനഃക്രമീകരണവും നടപ്പായില്ല നഗരത്തിലെ മൂന്ന്​ പ്രധാന ബസ്​ സ്​റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ട്രാഫിക്​ ക്രമീകരണ യോഗത്തിൽ തീരുമാനമായെങ്കിലും ഇതും നടപ്പിൽ വന്നില്ല. വൈകുന്നേരങ്ങളിൽ ഷാപ്പുംപടി മുത വെങ്ങല്ലൂർ സിറ്റി വരെയും കാഞ്ഞിരമറ്റം മുതൽ പുളിമൂട്ടിൽ കവല വരെയും പ്രൈവറ്റ്​ സ്റ്റാൻഡ്​ മുതൽ ഗാന്ധി സ്​ക്വയർ വരെയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡരികിലെ അനധികൃത പാർക്കിങ്ങാണ്​ പ്രധാന കാരണം. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡ്​ പുതിയ കെട്ടിടത്തിലേക്ക്​ മാറ്റിയശേഷം മോർ ജങ്​ഷനിലും വലിയ കുരുക്കാണ്. ട്രാഫിക് സിഗ്നലിന് തൊട്ടടുത്തുതന്നെ മൂപ്പിൽകടവ്, കോതായികുന്ന്, ഇടുക്കി റോഡ് എന്നീ സ്​റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നതിനാൽ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്​. ഈ സ്റ്റോപ്പുകളിൽനിന്ന് 20 മീറ്റർ മുന്നോട്ടുകയറ്റി ബസുകൾ നിർത്തണമെന്നാണ്​ ട്രാഫിക്​ ക്രമീകരണ യോഗത്തിലെ പ്രധാന നിർദേശമായിരുന്നു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശവും നൽകിയിരുന്നു. നഗരത്തിലെ റോഡുകളിലെ വീതി പലയിടത്തും കുറഞ്ഞിട്ടുണ്ട്​. റോഡ്​ കൈയേറിയുള്ള നിർമാണങ്ങളാണ്​ ഇതിനുപിന്നിൽ. ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ശക്തമായ ഇടപെടൽ നടത്തി നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. ​TDL AXIDENT PHOTO TDL NEWS CUTTING

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.