അടിമാലി: ഹൈറേഞ്ച് ലഹരി മാഫിയയുടെ പിടിയിൽ. കോവിഡ് ഭീതിക്കിടയിലും കേസുകളുടെ എണ്ണം പെരുകുന്നു. ജില്ലയിലെ മുക്കിലും മൂലയിലും മാഫിയ പ്രവർത്തനം സജീവമാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശ മദ്യശാലകളും ബാറുകളും അടഞ്ഞത് ലഹരിമാഫിയക്ക് അവസരമായി. ഏറ്റവും ഒടുവിലായി പന്നിയാർകുട്ടിയിൽ 10.5 കിലോ കഞ്ചാവ് പിടികൂടിയതാണ് അടുത്തിടെ ജില്ലയിൽ എടുത്ത കേസുകളിൽ വലുത്. ഈ സംഭവത്തിൽ നാല് പേരാണ് പിടിയിലായത്.
ക്രിസ്മസ് -പുതുവത്സര സ്പെഷൽ ൈഡ്രവിെൻറ ഭാഗമായി നവംബർ 25 മുതൽ എക്സൈസ് വകുപ്പ് വ്യാപകമായി നടത്തിയ റെയ്ഡിൽ 91 ചാരായ കേസും 61 കഞ്ചാവ് കേസും എടുത്തു. കൂടാതെ, പാൻപരാഗ് ഉൾെപ്പടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് 521 കേസും രജിസ്റ്റർ ചെയ്തു. 377 ലിറ്റർ വിദേശമദ്യവും 35 ലിറ്റർ ചാരായവും 2303 ലിറ്റർ കോടയും 41 ലിറ്റർ ബിയറും 25 ലിറ്റർ വ്യാജ മദ്യവും പിടികൂടി. 16.4 കിലോ കഞ്ചാവും പിടികൂടി. കൂടാതെ, ഹഷീഷ് ഒായിൽ ഉൾപ്പെടെ ലഹരിവസ്തുക്കളും പിടികൂടി. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച ലോറി ഉൾപ്പെടെ 14 വാഹനവും പിടിച്ചെടുത്തു. 132 പേരാണ് ഒരു മാസത്തിനിടെ പിടിയിലായത്. വിനോദ സഞ്ചാരികെളയും അന്തർസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ മാഫിയ പ്രധാനമായി പ്രവർത്തിക്കുന്നത്.
ആന്ധ്ര, കർണാടക, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇടുക്കിയിൽ കഞ്ചാവ് കൂടുതലെത്തുന്നതെന്നാണ് വിവരം. കൂടാതെ, ചില ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ഇപ്പോൾ കഞ്ചാവ് ഉൽപാദനം നടക്കുന്നതായും വിവരമുണ്ട്. ചരക്കുലോറികളിലും ടൂറിസ്റ്റ് ബസുകളിലും പാർസൽ ലോറികളിലുമാണ് കഞ്ചാവും ഹഷീഷ് ഓയിലും ജില്ലയിലെത്തുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുമളി, പൂപ്പാറ, നെടുങ്കണ്ടം, മറയൂർ, മാങ്കുളം എന്നിവിടങ്ങളാണ് കഞ്ചാവ് വിപണനത്തിെൻറ പ്രധാന കേന്ദ്രങ്ങൾ. രാജാക്കാട്, മുരിക്കാശ്ശേരി, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.