ചെറുതോണി: കേന്ദ്രസർക്കാർ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭൂമി ഏറ്റെടുക്കലിലൂടെ പണം മൂന്നിരട്ടിയാക്കി തിരിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇടുക്കി സ്വദേശിയിൽനിന്ന് പണം തട്ടിയ പാലക്കാട് സ്വദേശിയെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് പാലപ്പാട്ട് പറമ്പിൽ സുരേഷ് സായിനെയാണ് (31) ഇടുക്കി മണിയാറൻകുടി സ്വദേശി പൊടിപാറയിൽ റോബി ജയിംസിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: റോബിയുടെ ബന്ധുവായ പാലക്കാട് സ്വദേശി ഓമനയും മകൾ ഡോണയും ചേർന്നാണ് സ്ഥലം ഏെറ്റടുക്കുന്നതിന് പണം മുടക്കിയാൽ മൂന്നിരട്ടി ലാഭം ലഭിക്കുമെന്നറിയിച്ച് റോബിയെ സമീപിച്ചത്. ഇതിനായി ആദ്യ ഗഡുവായി 3,68,000 രൂപ ൻൽകി.
പിന്നീട് 14 ലക്ഷം രൂപ നൽകിയാൽ 49 ലക്ഷം രൂപയായി തിരികെ കിട്ടുമെന്നറിയിച്ച് സെൻട്രൽ ഗവൺമെന്റ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ സുരേഷ് സായി, റോബിയെ ബന്ധപ്പെടുകയായിരുന്നു. കൊടുത്തിെല്ലങ്കിൽ ആദ്യം നൽകിയ തുക നഷ്ടപ്പെടുമെന്നും അറിയിച്ചു. ഇതിനായി കേന്ദ്ര സർക്കാറിന്റെ എംബ്ലം ഉള്ള വ്യാജ ഐ.ഡി പ്രൂഫും ഇവരെ കാണിച്ചിരുന്നു.
ബന്ധുവും ഇടപെട്ടതിനാൽ വിശ്വാസം തോന്നി റോബി പണം നൽകുകയായിരുന്നു. പിന്നീട് പണം കിട്ടാതായതോടെ ഒരു മാസം മുമ്പാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സുരേഷ് സായിയുടെ പേരിൽ നിലവിൽ മറ്റ് കേസുകൾ കണ്ടെത്തിയിട്ടില്ല. എന്നാൽ, ഇയാളുടെ അക്കൗണ്ടിൽ വിവിധ പ്രദേശങ്ങളിൽനിന്ന് കൂടുതൽ പണം എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. കൂട്ട് പ്രതികളായ ഓമനക്കും ഡോണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ സജീവ് സന്തോഷ്, എസ്.ഇ.പി.ഒമാരായ മനോജ്, റെജി, ജിമ്മി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.