2019 സെപ്റ്റംബർ മൂന്നിനാണ് കാണാതായത്
െനടുങ്കണ്ടം: മാവടിയിൽനിന്ന് ഗൃഹനാഥനെ കാണാതായി 17 മാസവും കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തി ഒമ്പതു മാസവും പിന്നിട്ടിട്ടും രണ്ട് സംഭവത്തിലും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
2019 സെപ്റ്റംബർ മൂന്നിനാണ് ഗൃഹനാഥനെ കാണാതായത്. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചു. എറണാകുളം റേഞ്ച് ഐ.ജിയോട് അന്വേഷണത്തിന് ഡി.ജി.പി നിർദേശിച്ചിരുന്നു.
ഇതിനിടയാണ് മാവടിയിൽ 2020 മേയ് ആറിനാണ് കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കമ്പികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലാണ് അസ്ഥികൂടം.
40ന് മുകളിൽ പ്രായമുള്ള പുരുഷെൻറ അസ്ഥികൂടമാണിതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇത് കാണാതായ പ്രദേശവാസിയുടേതെന്ന സൂചന ലഭിച്ച സാഹചര്യത്തിൽ അയാളുടെ സഹോദരെൻറ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്ക് പൊലീസ് ശേഖരിച്ചു.
ഡി.എൻ.എ പരിശോധന ഫലവും സൂപ്പർ ഇംപോസിഷൻ ഫലവും ലഭിക്കാത്തതാണ് അന്വേഷണത്തിന് തടസ്സമെന്നാണ് പൊലീസ് പറയുന്നത്. രണ്ടുതവണ നെടുങ്കണ്ടം പൊലീസ് പരിശോധന ഫലം ആവശ്യപ്പെട്ട്്് കത്ത് നൽകിയിട്ടും ലബോറട്ടറിയിൽനിന്ന് ഫലം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.