മലമുകളിലെ പാറയെ ഭയന്ന് പള്ളനാട്ടിൽ 30 കുടുംബങ്ങൾ

മറയൂർ: മലനിരയിലെ കർപ്പൂരക്കുടിക്ക് സമീപം ഭീഷണിയായി നിൽക്കുന്ന പാറയെ ഭയന്ന് പള്ളനാട്ടിൽ 30 കുടുംബങ്ങൾ. മഴ കനക്കുമ്പോൾ ഏതുസമയവും പാറ ഉരുണ്ടുവീഴുമെന്ന ഭീതിയാണ്. കഴിഞ്ഞമാസമാണ് കർപ്പൂരക്കുടിക്ക് സമീപം പാറക്ക് അടിയിലൂടെ വെള്ളം ഒഴുകിയ ഇവിടം ഭീതിയിലായത്.

പാറ അൽപം നീങ്ങിയോടെ താഴെ പള്ളനാട്ടിലെ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരാഴ്ചക്കുശേഷം മഴ കുറഞ്ഞതോടെ വീടുകളിലേക്ക് ഇവർ മടങ്ങി. തുടർന്ന് പാറ പൊട്ടിച്ചുമാറ്റാനുള്ള നടപടി റവന്യൂ വകുപ്പും പഞ്ചായത്തും തുടങ്ങി. ജിയോളജിക്കൽ വിദഗ്ധർ പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. മലമുകളിൽ ആയതിനാൽ കംപ്രസർ ഉപയോഗിച്ച് പൊട്ടിക്കാൻ കഴിയില്ല. കലക്ടറുടെ മറുപടി ലഭിച്ചാൽ ഉടൻ ഏതുരീതി അവലംബിക്കാമെന്നതിൽ പരിശോധന നടത്തി വനംവകുപ്പിന്റെ സഹായത്തോടെ പൊട്ടിച്ചുമാറ്റാമെന്ന് മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ഹെൻട്രി ജോസഫ് പറഞ്ഞു.

Tags:    
News Summary - 30 families in Pallanad are afraid of the rock on top of the mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.