കട്ടപ്പന താലൂക്ക്​ ആശുപത്രിയിൽ 85കാരിക്ക്​ സങ്കീർണ ശസ്​ത്രക്രിയ

ക​ട്ട​പ്പ​ന: പ​രി​മി​ത​സൗ​ക​ര്യ​ങ്ങ​ളി​ൽ 85കാ​രി​ക്ക് വി​ജ​യ​ക​ര​മാ​യി സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ. ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി​നി​യാ​യ 85കാ​രി​യു​ടെ ഇ​ടു​പ്പെ​ല്ല് മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് മ​ണി​ക്കൂ​റു​ക​ളെ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ന​ട​ത്തു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് പ​രി​മി​ത സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ​ത്.

വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ടു​പ്പെ​ല്ല് ത​ക​ർ​ന്ന വ​യോ​ധി​ക​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്രാ​യ​ക്കൂ​ടു​ത​ലും ഹൃ​ദ്രോ​ഗ​വും അ​ന​സ്തേ​ഷ്യ ന​ൽ​കു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ്​ വ​രു​ന്ന​താ​ണ് ശ​സ്ത്ര​ക്രി​യ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ അ​പൂ​ർ​വ​മാ​യാ​ണ്​ ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. ഓ​ർ​ത്തോ സ​ർ​ജ​ൻ ഡോ. ​ജി​ശാ​ന്ത് ബി.​ജ​യിം​സ്, അ​ന​സ്തെ​റ്റി​സ്​​റ്റ്​ എ​സ്.​എ​സ്. നി​ധി​ൻ, ന​ഴ്സു​മാ​രാ​യ സ്മി​ത കു​മാ​ർ, ആ​ര്യ ച​ന്ദ്ര​ൻ, സീ​ത​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​േ​യാ​ധി​ക​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന​സ്തെ​റ്റി​സ്​​റ്റി​നെ സ്ഥി​ര​മാ​യി നി​യ​മി​ച്ചാ​ൽ ഇ​ത്ത​രം കൂ​ടു​ത​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്താ​നാ​കു​മെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - 85-year-old undergoes complex surgery at Kattappana Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.