ചെറുതോണി: ഇടുക്കി ഡാമിലൂടെ പ്രകൃതി സൗന്ദര്യമാസ്വദിച്ച് വിനോദസഞ്ചാരികൾക്ക് ഇനി മുളചങ്ങാടത്തിൽ ഉല്ലാസയാത്ര നടത്താം. വനംവകുപ്പിന് കീഴിലെ സഹ്യസാനു എക്കോ ഡെവലപ്മെൻറ് സൊസൈറ്റിയാണ് സഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം പകരുന്ന നൂതനപദ്ധതിക്ക് രൂപംകൊടുത്തിരിക്കുന്നത്.
മുളകൊണ്ട് നിർമിച്ച രണ്ട് ചങ്ങാടങ്ങളുടെ നിർമാണമാണ് ഇതിനായി പൂർത്തിയാക്കിയിരിക്കുന്നത്. ചങ്ങാടത്തിലൂടെയുള്ള ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനം ഉടൻ നടക്കും. ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പെൻറ സ്മരണ നിലനിർത്താൻ കൊലുമ്പൻ കോളനിയിൽനിന്നുള്ള ആദിവാസി യുവാക്കളെയാണ് ചങ്ങാടയാത്ര നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചങ്ങാട യാത്രയുടെ സാരഥ്യം വഹിക്കുന്നതിനായി ആദിവാസി യുവാക്കൾക്ക് ചങ്ങാട തുഴച്ചിലിന് പ്രത്യേക പരിശീലനവും വനംവകുപ്പ് ഇതിനോടകം നൽകിക്കഴിഞ്ഞു. മറ്റ് ജലാശയങ്ങളിൽ ബോട്ട് സവാരി നടത്തുന്നതിൽനിന്ന് ഏറെ വ്യത്യസ്തമായ അനുഭവമാണ് ഇടുക്കി ജലാശയത്തിലേത്. ചങ്ങാടത്തിൽ സഞ്ചാരികൾക്ക് സുരക്ഷിതരായി ഇരിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽനിന്ന് ഭൂട്ടാനിലേക്ക് കാറിൽ നടത്തിയ അവിസ്മരണീയ യാത്ര
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഡാം സന്ദർശിക്കാൻ വിനോദ സഞ്ചാരികൾക്ക് അനുമതി നൽകിയതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ട്. കാലവർഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ട് ജലസമൃദ്ധിയിലാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നീല ജലാശയം കാണാനും ഡാമിലൂടെ സഞ്ചരിക്കുന്നതിനും ജില്ലക്ക് അകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് എത്തുന്നത്. കെ.എസ്.ഇ.ബി മുമ്പ് അണക്കെട്ടിൽ സ്പീഡ് ബോട്ട് സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഏറെ വൈകാതെ നിർത്തിെവച്ചു. അണക്കെട്ടിലെ ബോട്ട് സവാരിക്ക് വെള്ളാപ്പാറ ബോട്ട് ലാൻഡിങ്ങിൽനിന്ന് വനംവകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇടുക്കി-ചെറുതോണി അണക്കെട്ടുകളോട് ചേർന്ന ഹിൽവ്യൂ പാർക്കിൽ എല്ലാ ദിവസവും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ദിവസവും നൂറുകണക്കിനാളുകളാണ് ഹിൽവ്യു പാർക്കിലെത്തുന്നത്. എല്ലാ ദിവസവും അണക്കെട്ടിൽ പ്രവേശനം അനുവദിച്ചാൽ ഹിൽവ്യൂ പാർക്കിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും. നിലവിലെ വനംവകുപ്പിെൻറ ബോട്ടിങ്ങിനും ചങ്ങാടയാത്രക്കും പുറമെ നിലച്ചുപോയ വൈദ്യുതി വകുപ്പിെൻറ സ്പീഡ് ബോട്ടിങ് സംവിധാനം പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.