തൊടുപുഴ: വാഴക്കുളത്തുനിന്ന് തൊടുപുഴ ന്യൂമാൻ കോളജിൽ പരീക്ഷയെഴുതാൻ വന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വട്ടംകറങ്ങി പൊലീസ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം.
ഇന്ദിര ഗാന്ധി ഓപൺ യൂനിവേഴ്സിറ്റിയുടെ സി.എ പരീക്ഷയെഴുതാനെത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ, പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ പെൺകുട്ടിതന്നെയാണ് ഒരു ബന്ധുവിനെ വിളിച്ച് തന്നെ ആരോ തട്ടിക്കൊണ്ടുപോയെന്നും കൈത്തണ്ടയിൽ മുറിവുണ്ടാക്കിയ ശേഷം ഏഴല്ലൂർ അൽഅസ്ഹർ മെഡിക്കൽ കോളജിനു സമീപം ഉപേക്ഷിച്ചെന്നും അറിയിച്ചത്. തുടർന്ന് ബന്ധു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതറിഞ്ഞത് മുതൽ തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിെൻറ നേതൃത്വത്തിൽ പ്രതികൾക്കായി തൊടുപുഴയിലെമ്പാടും പരക്കം പാഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. സംഗതി പന്തിയില്ലെന്ന് കണ്ട പെൺകുട്ടി ഒടുവിൽ മാതാവിനോട് സത്യം പറഞ്ഞു.
പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്ന് പെൺകുട്ടി സ്വയം ഉണ്ടാക്കിയതായിരുന്നു തട്ടിക്കൊണ്ടുപോകൽ കഥ. കൈത്തണ്ട സ്വയം മുറിച്ചതാണെന്നും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.