കട്ടപ്പന: അയ്യപ്പൻകോവിൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. ക്ഷേത്ര ദർശനത്തിന് എത്തിയ പുളിയന്മല സ്വദേശിയാണ് കണ്ടത്. ക്ഷേത്രം റോഡിൽനിന്ന് കാട്ടിലേക്ക് കയറുന്നതാണ് കണ്ടത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ കാൽപാടുകൾ പരിശോധിച്ച് ഫോട്ടോയെടുത്ത് തേക്കടിയിലേക്ക് അയക്കുകയും ചെയ്തു. പരിശോധനയിൽ നായുടെ കാൽപാടുകളാണന്ന് വ്യക്തമായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇത് നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും വിശ്വാസത്തിലെടുത്തിട്ടില്ല.
ജനവാസ മേഖലക്ക് സമീപത്താണ് പുലിയുടെ സാന്നിദ്ധ്യം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉപ്പുതറ പുതുക്കടയിൽ പുലിയെ കണ്ടതായി കർഷകർ അറിയിച്ചതനുസരിച്ച് അവിടെ കാമറ സ്ഥാപിച്ചിരുന്നു. ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകൾ ഇപ്പോൾ പുലിപ്പേടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.