150 കിലോ ഏലക്കയും കാറും മോഷ്​ടിച്ചു; ഏലക്കയെടുത്ത്​ കാർ ഉപേക്ഷിച്ചു

അടിമാലി: വീടിന്‍റെ പിൻ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് രണ്ടര ചാക്ക് ഏലക്കയെടുത്ത് വീട്ടുടമയുടെ വാഹനത്തിൽ കയറ്റി കടന്നു. രാജകുമാരി പുതുക്കിയിൽ സിറിലിന്‍റെ വീട്ടിൽ നിന്നാണ് 150 കിലോയോളം ഏലക്കയും കാറും മോഷണം പോയത്.

കഴിഞ്ഞ ദിവസം രാവിലെ സിറിലും കുടുംബവും വീടിനു സമീപത്തെ കൃഷിയിടത്തിൽ പോയപ്പോഴാണ് സംഭവം. വീടിന്‍റെ പിൻ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. അകത്ത് സൂക്ഷിച്ചിരുന്ന ഏലക്കയും കാറിന്‍റെ താക്കോലും എടുത്തു.

തുടർന്ന് ഏലക്ക ചാക്കുകൾ വാഹനത്തിൽ കയറ്റി പോയി. പിന്നീട് വാഹനം കൽക്കൂന്തലിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - 150 kg of cardamom and car stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.