അടിമാലി: ഒരു കിലോ വെളുത്തുള്ളി വാങ്ങിയാൽ പോക്കറ്റ് വെളുക്കും എന്ന മട്ടിലാണ് ഉള്ളി വിലി കുതിക്കുന്നത്. മൊത്ത മാർക്കറ്റിൽ വില അൽപ്പം കുറഞ്ഞിട്ടുണ്ട്. പക്ഷേ, നാട്ടിൻപുറങ്ങളിൽ ഇപ്പോഴും വെളുത്തുള്ളി കിട്ടണമെങ്കിൽ കിലോക്ക് 400 രൂപക്കും മുകളിൽ നൽകണം. മുമ്പ് വെളുത്തുള്ളിയുടെ വിവിധയിനങ്ങൾക്ക് 40 – 100 രൂപ വരെയേ വിലയുണ്ടായിരുന്നുള്ളു. ഇപ്പോൾ കോർപറേറ്റ് കമ്പനികളാണ് മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇവിടെ വെളുത്തുള്ളി എത്തിക്കുന്നത്. ഇതാണ് വില കൂടാൻ കാരണം.
വെളുത്തുള്ളിയെ വലിപ്പവും ഗുണവുമനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. ഇതിൽ മുമ്പ് 100 രൂപയുണ്ടായിരുന്ന ഇനത്തിന്റെ ചില്ലറ വ്യാപാരം 400 രൂപക്കാണ് നടന്നത്. മൊത്ത മാർക്കറ്റിലെ വിലയെക്കാൾ 100 രൂപയോളം കൂടുതലാണ് ചില്ലറ മാർക്കറ്റിൽ വെളുത്തുള്ളിക്ക് ഈടാക്കുന്നത്.ഇടുക്കിയിൽ വട്ടവടയിൽ വെളുത്തുള്ളി കൃഷിയുണ്ടെങ്കിലും നാമമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.