മലയോര മേഖലയിൽ വല വിരിച്ച് ബ്ലേഡ് മാഫിയ

അ​ടി​മാ​ലി: ഓ​പ​റേ​ഷ​ൻ കു​ബേ​ര​യു​ടെ കാ​ല​ത്ത് ഒ​തു​ങ്ങി​യ ബ്ലേ​ഡ് മാ​ഫി​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും സ​ജീ​വം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ല​ത്ത​ക​ർ​ച്ച​യും സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും തീ​ർ​ത്ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ നെ​ട്ടോ​ട്ട​മോ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും കു​രു​ക്കി ഊ​റ്റി​യെ​ടു​ക്കു​ക​യാ​ണ്​ ക​ഴു​ത്ത​റ​പ്പ​ൻ കൊ​ള്ള​പ്പ​ലി​ശ സം​ഘ​ങ്ങ​ൾ. ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ദ​യ​നീ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ക്കു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ. മാ​സ​പ്പ​ലി​ശ​ക്കാ​ർ മു​ത​ൽ ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ് ത​ട്ടി​പ്പു​കാ​ർ​വ​രെ ക​ളം നി​റ​ഞ്ഞ്​ ക​ളി​ക്കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​നു ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ​ലി​ശ​യി​ന​ത്തി​ൽ മു​ത​ലി​ന്റെ ഇ​ര​ട്ടി​യി​ല​ധി​കം തി​രി​കെ ന​ൽ​കി​യി​ട്ടും ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്തി​ന്റെ ഭീ​ഷ​ണി​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ ആ​ത്മ​ഹ​ത്യ മു​ന​മ്പി​ലാ​ണ്. മി​ക്ക​യി​ട​ത്തും ബി​നാ​മി ഇ​ട​പാ​ടു​ക​ളാ​യാ​ണ്​ പ​ണ​ത്തി​ന്റെ വി​ത​ര​ണം.

പ​ലി​ശ​യും മു​ത​ലും പി​രി​ക്കാ​ൻ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്​ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ​യാ​ണ്. എ​ത്ര​കൊ​ടു​ത്താ​ലും തീ​രാ​തെ പ​ലി​ശ പെ​രു​കി​ക്കൊ​ണ്ടി​രി​ക്കും. ഈ​ടാ​യി വാ​ങ്ങി​യ ഭൂ​മി​യും വീ​ടും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബ്ലേ​ഡ് മാ​ഫി​യ സ്വ​ന്ത​മാ​ക്കു​ന്ന​തും സ്ഥി​രം കാ​ഴ്ച. വാ​യ്പ തി​രി​ച്ചു​ന​ൽ​കാ​നാ​കാ​തെ ഭീ​ഷ​ണി ഭ​യ​ന്ന്​ ജീ​വ​നൊ​ടു​ക്കി​യ​വ​രു​മു​ണ്ട്. ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ക്ര​യ​വി​ക്ര​യം ചെ​യ്യു​ന്ന​തെ​ന്ന​തും പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്.

ഒ​രു മാ​സ​ത്തേ​ക്ക് പ​ലി​ശ നി​ശ്ച​യി​ച്ചു ന​ൽ​കി​യാ​ണ് ഇ​വ​ർ പ​ണം ന​ൽ​കു​ന്ന​ത്. 10 മു​ത​ൽ 30 ശ​ത​മാ​നം വ​രെ ആ​വ​ശ്യ​ക്കാ​ര​ന്റെ സാ​ഹ​ച​ര്യം നോ​ക്കി​യാ​ണു പ​ലി​ശ നി​ര​ക്ക്. 100 ദി​വ​സം​കൊ​ണ്ട് തി​രി​ച്ച​ട​ക്കേ​ണ്ട ദി​വ​സ​പ്പി​രി​വ് വാ​യ്പ​യു​മു​ണ്ട്. 9000 രൂ​പ വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ 100 ദി​വ​സം​കൊ​ണ്ട് 13,000 രൂ​പ​വ​രെ ന​ൽ​ക​ണം. ഇ​ത് ഒ​ന്നോ ര​ണ്ടോ ആ​വ​ർ​ത്തി ക​ഴി​ഞ്ഞാ​ൽ വ​ലി​യ ബാ​ധ്യ​ത​യി​ൽ ഇ​ട​പാ​ടു​കാ​ര​ൻ എ​ത്തും. പി​ന്നെ ഭീ​ഷ​ണി​യും മ​റ്റും തു​ട​രും. സ്വ​ർ​ണം പ​ണ​യം വെ​ച്ചും കി​ട​പ്പാ​ടം വി​റ്റും ഭൂ​രി​ഭാ​ഗ​വും ബാ​ധ്യ​ത​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടും. പ്ര​തി​ദി​നം പി​രി​വു​മാ​യി പ​ണം പ​ലി​ശ​ക്ക്​ കൊ​ടു​ക്കു​ന്ന ത​മി​ഴ്നാ​ട് സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​ണ്. ആ​ദ്യം 5000 രൂ​പ വാ​യ്പ ന​ൽ​കി​യാ​ണ് ഇ​വ​ർ ഇ​ട​പാ​ടു​കാ​ര​നെ പ​രീ​ക്ഷി​ക്കു​ക. ത​വ​ണ മു​ട​ങ്ങി​യാ​ൽ എ​ണ്ണം കൂ​ടും. സം​സാ​രം മാ​റും. വീ​ടു​ക​ളി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ആ​ളു​ക​ൾ മു​ന്നി​ൽ വ​രാ​തെ ഓ​ൺ​ലൈ​ൻ വാ​ഗ്ദാ​നം വ​ഴി ഇ​ട​പാ​ടു​കാ​രെ ആ​ക​ർ​ഷി​ച്ച്​ പ​ണം വാ​യ്പ ന​ൽ​കും. ആ​ദ്യം, ഇ​ത്ര ല​ക്ഷം രൂ​പ വാ​യ്പ പാ​സാ​യി എ​ന്നാ​യി​രി​ക്കും അ​റി​യി​പ്പ്. പി​ന്നാ​ലെ വാ​ഹ​ന​ത്തി​ൽ എ​ത്തി പ​രി​ശോ​ധ​ന. തു​ട​ർ​ന്ന് എ​ല്ലാ രേ​ഖ​ക​ളും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടെ കൈ​വ​ശ​പ്പെ​ടു​ത്തും. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യാ​ൽ ഫോ​ണി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Blade mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.