വരുമാനം കുറയുന്നു; കാലി വളർത്തലിൽനിന്ന്​ കർഷകർ പിന്മാറുന്നു

അ​ടി​മാ​ലി: തീ​റ്റ​പ്പു​ല്ല് സു​ല​ഭ​മാ​യി​ട്ടും മ​ല​യോ​ര​ത്തെ ക്ഷീ​ര ക​ർ​ഷ​ക​ർ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ൽ​നി​ന്നു പി​ൻ​വ​ലി​യു​ന്നു. വി​വി​ധ രോ​ഗ​ങ്ങ​ളും അ​ടി​ക്ക​ടി കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധി​ക്കു​ന്ന​തും പാ​ലി​ന് ന്യാ​യ​വി​ല ല​ഭി​ക്കാ​ത്ത​തും അ​ധ്വാ​ന​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തു​മാ​ണ് കാ​ര​ണം.

ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ്വ​ന്തം നി​ല​നി​ൽ​പി​ന​പ്പു​റം വ​രാ​ത്ത​തും കൃ​ത്യ​മാ​യി അ​ള​ക്കു​ന്ന പാ​ലി​ന് വി​ല ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കാ​ലി​വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​രെ​ല്ലാം ഉ​രു​ക്ക​ളെ വി​റ്റ​ഴി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ നി​ല​നി​ൽ​പും പ​രു​ങ്ങ​ലി​ലാ​യി. പ​ല സം​ഘ​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക വി​ൽ​പ​ന​ക്കു​ള്ള പാ​ലു​പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ലി​ക​ളെ ഒ​ഴി​വാ​ക്കി​യ​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പു​ല്ല് ത​ഴ​ച്ചു​വ​ള​രു​ക​യാ​ണ്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പു​ല്ല് വെ​ട്ടി​ക്ക​ള​യു​ക​യാ​ണ് എ​ല്ലാ​വ​രും. ഇ​തോ​ടെ കാ​ടു​വെ​ട്ട​ൽ രം​ഗ​ത്തേ​ക്ക് പ​ല​രും ക​ട​ന്നു​വ​രാ​ൻ തു​ട​ങ്ങി.

ര​ണ്ട് പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കാ​ത്ത​തും ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ ഉ​പേ​ക്ഷി​ക്കാ​ൻ മ​റ്റൊ​രു കാ​ര​ണ​മാ​യി. ഒ​രു​ലി​റ്റ​റി​ന് 52 രൂ​പ വി​ല​യു​ള്ള​പ്പോ​ൾ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പാ​ൽ കൊ​ടു​ത്താ​ൽ ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത് ശ​രാ​ശ​രി 40 രൂ​പ വ​രെ മാ​ത്ര​മാ​ണ്. ജി​ല്ല​യി​ലെ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ചി​ല​തി​ൽ പാ​ൽ അ​ള​ന്ന​തി​ന്റെ പ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ്​ ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ചി​ല സം​ഘ​ങ്ങ​ളി​ൽ മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​യാ​ണ് പ​ണം കൊ​ടു​ത്തു​വ​രു​ന്ന​ത്. ചി​ല സം​ഘ​ങ്ങ​ൾ മാ​സ​ത്തി​ലെ 10, 20, 30 തീ​യ​തി​ക​ളി​ൽ പ​ണം കൊ​ടു​ക്കു​ന്നു​ണ്ട്. മി​ൽ​മ​യി​ൽ​നി​ന്ന്​ 10 ദി​വ​സ​ത്തി​ന​കം​ത​ന്നെ തു​ക കൈ​മാ​റു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ണം കി​ട്ടാ​ൻ വൈ​കു​ന്ന​ത് പാ​ൽ വി​ൽ​പ​ന​കൊ​ണ്ടു മാ​ത്രം ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന ക​ർ​ഷ​ക​രെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​റ​വ​പ്പ​ശു​ക്ക​ൾ​ക്കു​ള്ള കാ​ലി​ത്തീ​റ്റ, വ​യ്​​ക്കോ​ൽ എ​ന്നി​വ സ​മ​യാ​സ​മ​യം വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

ചു​രു​ക്കം ചി​ല സം​ഘ​ങ്ങ​ൾ വ​ര​വു​ചെ​ല​വ് ക​ണ​ക്ക് പൊ​തു​യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ​യും ഓ​ഡി​റ്റ് ചെ​യ്യി​ക്കാ​തെ​യു​മു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ശു​വ​ള​ർ​ത്ത​ലി​ലും പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വു വ​ന്നി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു​ല​ക്ഷം ലി​റ്റ​ർ പാ​ൽ 193 സം​ഘ​ങ്ങ​ൾ വ​ഴി അ​ള​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ 1.5 ല​ക്ഷം ലി​റ്റ​ർ പാ​ലി​ൽ താ​ഴെ​യാ​ണ് അ​ള​ക്കു​ന്ന​ത്. വ​ള​രെ​ക്കാ​ലം പാ​ലു​ൽ​പാ​ദ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ടു​ക്കി. ഇ​ത് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് താ​ഴു​ക​യും ചെ​യ്തു.

Tags:    
News Summary - breeding Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.