അടിമാലി: ഉൽപന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്ന് മലയോര മേഖലയില്‍ കപ്പകൃഷി നടത്തിയവര്‍ കടുത്ത പ്രതിസന്ധിയില്‍. കഴിഞ്ഞ വര്‍ഷം ഒരു കിലോ കപ്പക്ക് 30 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 17 രൂപ മാത്രമാണ് വില. കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 13 രൂപ മാത്രവും.
ഉല്‍പാദനച്ചെലവുപോലും കിട്ടാത്തതിനാല്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ഒട്ടുമിക്ക കര്‍ഷകരും പറയുന്നത്. മുടക്കുമുതല്‍പോലും ലഭിക്കുന്നില്ല.
സ്ഥലം പാട്ടത്തിനെടുത്തും മറ്റും വന്‍തോതില്‍ കൃഷി ചെയ്തവരാണ് വിലയിടിവുമൂലം ഏറെ വലയുന്നത്. പറമ്പില്‍നിന്ന് കപ്പ പറിച്ചെടുത്ത് വാഹനത്തില്‍ കയറ്റി മാര്‍ക്കറ്റില്‍ എത്തിക്കാന്‍ നല്ലൊരു തുക വേണം. കപ്പ വിറ്റാല്‍ ലഭിക്കുന്ന 13 രൂപപോലും ചില വ്യാപാരികള്‍ കൃത്യമായി നല്‍കാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്പന്നത്തിന് ന്യായവില ലഭിക്കാത്ത സാഹചര്യത്തില്‍ അടുത്തവര്‍ഷം മുതല്‍ കപ്പകൃഷി ചെയ്യില്ലെന്നാണ് മിക്ക കര്‍ഷകരും പറയുന്നത്.
ഇതേ അവസ്ഥയിലേക്ക് നീങ്ങുകയാണ് ഏത്തവാഴ കര്‍ഷകരും രണ്ടുമാസം മുമ്പുവരെ 55, 60 രൂപ വിലയുണ്ടായിരുന്ന ഏത്തപ്പഴത്തിന് ഇപ്പോള്‍ 20, 23 രൂപയിലേക്ക് താഴ്ന്നു. വരും ദിവസങ്ങളില്‍ ഇത് വീണ്ടും താഴുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന.
തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ ഏത്തപ്പഴം എത്തുന്നതും കേരളത്തിൽ ഉൽപാദനം വര്‍ധിച്ചതുമാണ് ഇതിന് കാരണം.
ഒരുകാലത്ത് കപ്പയും ഏത്തപ്പഴവും മിച്ചമുള്ള ജില്ലയായിരുന്നു ഇടുക്കി. മറ്റ് ജില്ലകളിലേക്ക് വന്‍തോതില്‍ കയറ്റിയയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതികൂല കാലാവസ്ഥയും അനധികൃത മണ്ണ് ഖനനവും ഹൈറേഞ്ചില്‍ കൃഷിഭൂമിയുടെ വിസ്തൃതി കുറച്ചു. പ്രധാന വിളയായിരുന്ന ഇഞ്ചിയും അപ്രത്യക്ഷമായിത്തുടങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇഞ്ചികൃഷി 95 ശതമാനവും കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ഇഞ്ചി ഉൽപാദിപ്പിക്കുന്നത്. കൊക്കോ, ജാതി, റബര്‍, കുരുമുളക് മുതലായവയുടെ വിലത്തകര്‍ച്ച കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.