അടിമാലി: വാടകവീട്ടില്‍ കയറി യുവതിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. നെടുങ്കണ്ടം പച്ചടി കോട്ടയില്‍ ബിബിനാണ്(33) അറസ്റ്റിലായത്.
അടിമാലി പക്കായിപ്പടിയില് താമസിക്കുന്ന കീരിത്തോട് സ്വദേശിനി സോഫിയയെയാണ്(34) ഇയാള്‍ വെട്ടിപ്പരിക്കേല്പിച്ചത്. സോഫിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി ഏഴിന് യുവതിയുടെ വീട്ടിലെത്തിയ ബിബിന്‍ കതകില്‍ മുട്ടിയെങ്കിലും മകനോടൊപ്പം താമസിക്കുന്ന സോഫിയ വാതില്‍ തുറന്നില്ല. ഇതോടെ കൈകൊണ്ട് ജനല്‍ ചില്ല് ഇടിച്ച് തകര്‍ത്തു. ബഹളം കേട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയച്ചു. പൊലീസെത്തി താക്കിത് നല്കി ബിബിനെ പറഞ്ഞയച്ചു.
ശേഷം രാത്രി രണ്ടോടെ എത്തിയ ഇയാള്‍ കതക് തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി സോഫിയയെ വെട്ടി പരിക്കേപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.