അടിമാലി: മനുഷ്യൻ വ്യത്യസ്ത ചിന്തകളും കാഴ്ചപ്പാടുകളും പുലർത്തുമ്പോഴും പരസ്പര സഹവർത്തിത്വത്തിെൻറ പാത സ്വീകരിക്കുേമ്പാഴേ ഒരു ജനതയെ ഉത്കൃഷ്ട സമൂഹം എന്ന് വിളിക്കാനാകൂ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം കെ.എ. യുസുഫ് ഉമരി പറഞ്ഞു. 'ഇസ്ലാം ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിെൻറ ഭാഗമായി അടിമാലി ഏരിയ സംഘടിപ്പിച്ച സൗഹൃദസംവാദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡൻറ് എ.പി. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഇ എം. അബ്ദുൽ കരീം കാമ്പയിൻ വിശദീകരിച്ചു. കെ.ആർ. അബ്ദുൽഖാദർ, കെ.കെ. രാജൻ, പി.പി. സജി, കെ.കെ. തങ്കച്ചൻ, ഗോപിനാഥൻ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ കെ.എ. അഷ്റഫ് സ്വാഗതവും വി.എം. സൈദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.