മാ​ങ്കു​ളം ക​ള്ള​കു​ട്ടി ആ​ദി​വാ​സി കോ​ള​നി​യെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കുന്ന

ഈ​റ്റ​പ്പാ​ലം

കള്ളകുട്ടിക്ക്​ വേണം ഒരു പാലം

അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ഭീ​തി​യി​ലാ​ണ് മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ള്ള​കു​ട്ടി ആ​ദി​വാ​സി ഗ്രാ​മം. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക ഈ​റ്റ​പ്പാ​ലം ത​ക​ര​രു​തെ​ന്ന പ്രാ​ർ​ഥ​ന മാ​ത്ര​മാ​ണ് കു​ടി​യി​ലു​ള്ള​വ​ർ​ക്ക്. 2018 ജൂ​ലൈ അ​വ​സാ​ന ആ​ഴ്ച​യി​ലാ​ണ് കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും ഉ​രു​ള്‍പൊ​ട്ട​ലും ഈ ​ആ​ദി​വാ​സി കോ​ള​നി​യെ ത​കി​ടം​മ​റി​ച്ച​ത്. കോ​ള​നി​യെ ജ​ന​വാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ഒ​ഴു​കി​പ്പോ​യ​തോ​ടെ ഇ​വി​ടം ഒ​റ്റ​പ്പെ​ട്ടു. പു​തി​യ​പാ​ലം ആ​വ​ശ്യ​പ്പെ​ട്ട്​ പ​ല​കു​റി അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. മു​ള​യും ഈ​റ്റ​യും കൊ​ണ്ട് സ്വ​ന്ത​മാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​രു​ടെ യാ​ത്ര. ക​രി​ന്തി​രി പു​ഴ​ക്ക് കു​റു​കെ​യാ​ണ് പാ​ലം. ക​ന​ത്ത മ​ഴ​പെ​യ്താ​ല്‍ ക​രി​ന്തി​രി പു​ഴ​യി​ല്‍ ഏ​ത് നി​മി​ഷ​വും വെ​ള്ളം ഉ​യ​രും. അ​തോ​ടെ ത​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. മു​തു​വാ​ന്‍ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട 28 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​രി​യു​ള്‍പ്പെ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ കോ​ള​നി​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള ഒ​രേ​ഒ​രു മ​ര്‍ഗം ഈ ​പാ​ല​മാ​ണ്.

ഒ​രോ കാ​ല​വ​ര്‍ഷ​വും ത​ങ്ങ​ള്‍ക്ക് ദു​രി​തം മാ​ത്രം ന​ല്‍കി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നാ​ണ് ഇ​വി​ട​ത്തു​കാ​ര്‍ പ​റ​യു​ന്ന​ത്. പാ​ലം ഇ​ല്ലാ​താ​യ​തോ​ടെ വ​ന​ത്തി​നു​ള്ളി​ല്‍ ദ്വീ​പി​ല്‍ അ​ക​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ്ര​ള​യ ശേ​ഷം പു​ഴ മു​റി​ച്ചു​ക​ട​ക്കാ​ൻ ആ​ദി​വാ​സി​ക​ള്‍ ത​ന്നെ ക​മ്പി​യും ഈ​റ്റ​യും ഉ​പ​യോ​ഗി​ച്ച് ര​ണ്ട് മ​ര​ങ്ങ​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് തൂ​ക്കു​പാ​ലം നി​ർ​മി​ച്ചി​രു​ന്നു. വേ​ന​ല്‍ പി​ന്നി​ട്ട​തോ​ടെ ഈ ​പാ​ല​ത്തി​നും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു. ഇ​നി പു​തി​യ​പാ​ലം അ​ല്ലാ​തെ ഇ​വ​ര്‍ക്ക് പു​റം​നാ​ട്ടി​ലെ​ത്താ​ന്‍ ക​ഴി​യി​ല്ല. റീ​ബി​ല്‍ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പു​തി​യ പാ​ലം നി​ർ​മി​ക്കാ​ന്‍ 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, പാ​ലം പ​ണി​യാ​ന്‍ മാ​ത്രം ന​ട​പ​ടി​യി​ല്ല.

Tags:    
News Summary - kallakudi needs a bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.