അടിമാലി: ജെല്ലിക്കെട്ട് നിയമവിധേയമാക്കിയ തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം ശരിവെച്ച സുപ്രീംകോടതി ഉത്തരവ് വന്നതോടെ ആഹ്ലാദത്തിമിർപ്പിലാണ് ഇടുക്കിയിലെ തമിഴ് അതിർത്തി ഗ്രാമങ്ങൾ. സംസ്ഥാനത്തെ ഏക ജെല്ലിക്കെട്ട് ഗ്രാമം എന്ന് അറിയപ്പെടുന്ന ഉടുമ്പൻചോല മണത്തോട് നിവാസികൾ മധുരം പങ്കുവെച്ചും പായസം ഉൾപ്പെടെ ജെല്ലിക്കെട്ട് കാളകൾക്ക് നൽകിയുയാണ് സന്തോഷം പങ്കുവെച്ചത്.
ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് കേരളത്തിലെ ജെല്ലിക്കെട്ട് വീരന്മാർ പറയുന്നത്. ജെല്ലിക്കെട്ട് കാളയെ വളർത്തലും മത്സരത്തിൽ പങ്കെടുക്കാൻ കൊണ്ടുപോകുന്നതും കേരളത്തിലെ ഈ തമിഴ് ഗ്രാമത്തിന്റെ വികാരമാണ്. തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന ജെല്ലിക്കെട്ടുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് കാളകളെ എത്തിക്കുന്നതും ഇവരാണ്. ഗ്രാമവാസികൾ എല്ലാവരും തമിഴരാണെങ്കിലും കേരളത്തിലെ വിലാസവും തിരിച്ചറിയൽ കാർഡുമാണ് ഇവർക്കുള്ളത്.
പക്ഷേ, തമിഴകത്തിന്റെ വികാരമായ ജെല്ലിക്കെട്ടിനെയും ഇവർ കൂടെകൂട്ടി. കുട്ടിക്കാള മുതൽ വലിയ ജെല്ലിക്കെട്ട് കാളകൾ വരെ ഇവർ വളർത്തുന്നു. മത്സരങ്ങൾ എത്തുമ്പോൾ കാളകളുമായി ഇവർ തമിഴ്നാട്ടിലേക്ക് വാഹനങ്ങളിൽ തിരിക്കും. മിക്കപ്പോഴും ട്രോഫികളുമായാണ് മടങ്ങിവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.