പരാതി അന്വേഷിക്കാൻ എത്തിയ എസ്.ഐയെ ആക്രമിച്ചയാൾ റിമാൻഡിൽ

അടിമാലി: കുടുംബപ്രശ്നം സംബന്ധിച്ച പരാതി അന്വേഷിക്കാൻ എത്തിയ അടിമാലി എസ്.ഐയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. മന്നാങ്കാല ഓലിക്കൽ എൽദോ പൈലിയെയാണ് (കുട്ടായി 38) കോടതി റിമാൻഡ് ചെയ്തത്. മർദനമേറ്റ എസ്.ഐ സന്തോഷ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കുടുംബകലഹമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസ് കുട്ടായിയുടെ വീട്ടിൽ എത്തിയപ്പോൾ ഇയാൾ തന്നെ മർദിക്കുകയും യൂണിഫോം കീറുകയും ചെയ്തതായി എസ്.ഐ സന്തോഷ് പറഞ്ഞു.

കൂടുതൽ പൊലീസ് എത്തിയാണ് കുട്ടായിയെ പിടികൂടിയത്. ഒന്നിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - SI was attacked; young man On remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.