അടിമാലി (ഇടുക്കി): മാങ്കുളം പഞ്ചായത്ത് 12ാം വാര്‍ഡിലെ പെരുമ്പന്‍കുത്തിൽ പെണ്‍കരുത്തില്‍ തീര്‍ന്നത് ജലസമൃദ്ധമായ കൂറ്റന്‍ കിണര്‍. മഹിള കൂട്ടായ്മയിൽ 10 വനിതകൾ ചേർന്നാണ് 42 അടിയിലേറെ ആഴത്തിൽ കിണർ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിപ്രകാരം മേറ്റ് പ്രീയ സോണിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.
പഞ്ചായത്ത് അംഗം ബിജി ആൻറണിയും ഇവരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു. 15 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് ഹോസില്‍ കൊണ്ടുവരുന്ന വെള്ളമായിരുന്നു ഗ്രാമത്തിെൻറ ഏക ആശ്രയം. ഇവിടെ പലരും കിണര്‍ കുഴിച്ചെങ്കിലും വെള്ളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് പദ്ധതികള്‍ തയാറാക്കിയിട്ടും വേനലില്‍ ഗ്രാമത്തിെൻറ ദാഹം മാറ്റിയിരുന്നില്ല. ഇതോടെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ കിണര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
വെള്ളം കണ്ടെങ്കിലും മൂന്ന് അടിയോളം ഇനിയും കിണര്‍ താഴ്ത്തി എല്ലാവര്ക്കും ആവശ്യത്തിന് വെള്ളം കണ്ടെത്താനുള്ള ശ്രമത്തിലാണ് നിര്‍മാണത്തിന് പിന്നിലുള്ളവര്‍. ഡിസംബറിലാണ് കിണറിെൻറ നിര്‍മാണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.