സമൂഹമാധ്യമത്തിൽ ലൈവിട്ട് യുവാവ് വീട് അഗ്നിക്കിരയാക്കി

അടിമാലി: വീടിന് തീവെച്ച് സമൂഹമാധ്യമത്തിൽ ലൈവിട്ട ശേഷം യുവാവ് മുങ്ങി. അടിമാലി പത്താം മൈൽ ദേവിയാർ കോളനി പുത്തൻപുരയിൽ ഡെൽമൻ ദാനിയേൽ (19) ആണ് ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രചരിപ്പിച്ച് വീടിന് തീവെച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

വീട്ടുകാർ ഉറക്കമുണർന്ന് വരുന്നതിനിടെ തീ ഉയരുന്നത് കണ്ടതായും പുകയുടെ അസ്വസ്ഥത ഉണ്ടായതായും പിതാവ് ദാനിയേൽ പറഞ്ഞു. ഡെൽമൻ തീ മറ്റു മുറികളിലേക്ക് പടർത്താനും ശ്രമിച്ചിരുന്നു. വിവരം പൊലീസിനേയും അഗ്നിരക്ഷാ സേനയെയും അറിയിക്കുന്നതിനിടെ ഡെൽമൻ ഓടി രക്ഷപ്പെട്ടു.

അടിമാലിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചു. വീട്ടിലെ പകുതിയോളം ഫർണിച്ചറും വസ്ത്രങ്ങളും കത്തിനശിച്ചു. ഡെൽമന് വേണ്ടി അടിമാലി പൊലീസ് അന്വേഷണം ഊർജിതമാക്കി

Tags:    
News Summary - The young man set the house on fire after going live on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.