അടിമാലി: മലയോരത്തെ വെള്ളച്ചാട്ടങ്ങൾ വിസ്മയക്കാഴ്ചകൾ ഒരുക്കുമ്പോഴും ടൂറിസം സാധ്യതകൾ വിളിച്ചോതുന്നു. മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത്, നക്ഷത്രകുത്ത്, കോഴിവാലൻ കുത്ത്, പഞ്ചാരക്കുത്ത്, ചിന്നാർക്കുത്ത്, അടിമാലി പഞ്ചായത്തിലെ ചില്ലിത്തോട് കുത്ത്, അടിമാലി വെള്ളച്ചാട്ടം, കുത്തുങ്കൽ തുടങ്ങി നിരവധിയാണ് വെള്ളച്ചാട്ടങ്ങളാണുള്ളത്. ഇവയുടെ സാധ്യതകൾ വികസിപ്പിച്ച് വരുമാനം ഉണ്ടാക്കാൻ പ്രാദേശിക ഭരണകൂടം തുനിയുന്നില്ല.
150 അടിയിലേറെ ഉയരത്തിൽനിന്ന് പാറക്കെട്ടിെൻറ കൈവഴികളിലൂടെ പതിക്കുന്ന ചില്ലിത്തോട് ജലപാതം വിസ്മയക്കാഴ്ചയാണ്.
അടിമാലി ടൗണിനോട് ചേർന്ന വെള്ളച്ചാട്ടവും ആകർഷകമാണ്. ഇവയുടെ വികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മികച്ച സൗകര്യമൊരുക്കിയാൽ പ്രദേശങ്ങളെ മികച്ച ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.