Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടൂറിസം വികസനസാധ്യതകൾ വിളിച്ചോതി   മാങ്കുളത്തെ വെള്ളച്ചാട്ടങ്ങൾ
cancel
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightടൂറിസം വികസനസാധ്യതകൾ...

ടൂറിസം വികസനസാധ്യതകൾ വിളിച്ചോതി മാങ്കുളത്തെ വെള്ളച്ചാട്ടങ്ങൾ

text_fields
bookmark_border

അടിമാലി: മലയോരത്തെ വെള്ളച്ചാട്ടങ്ങൾ വിസ്മയക്കാഴ്ചകൾ ഒരുക്കുമ്പോഴും ടൂറിസം സാധ്യതകൾ വിളിച്ചോതുന്നു. മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത്, നക്ഷത്രകുത്ത്, കോഴിവാലൻ കുത്ത്, പഞ്ചാരക്കുത്ത്, ചിന്നാർക്കുത്ത്, അടിമാലി പഞ്ചായത്തിലെ ചില്ലിത്തോട്​ കുത്ത്, അടിമാലി വെള്ളച്ചാട്ടം, കുത്തുങ്കൽ തുടങ്ങി നിരവധിയാണ്​ വെള്ളച്ചാട്ടങ്ങളാണുള്ളത്​. ഇവയുടെ സാധ്യതകൾ വികസിപ്പിച്ച് വരുമാനം ഉണ്ടാക്കാൻ പ്രാദേശിക ഭരണകൂടം തുനിയുന്നില്ല.

150 അടിയിലേറെ ഉയരത്തിൽനിന്ന് പാറക്കെട്ടി​െൻറ കൈവഴികളിലൂടെ പതിക്കുന്ന ചില്ലിത്തോട്​ ജലപാതം വിസ്മയക്കാഴ്ചയാണ്.

അടിമാലി ടൗണിനോട്​ ചേർന്ന വെള്ളച്ചാട്ടവും ആകർഷകമാണ്​. ഇവയുടെ വികസനത്തിന്​ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മികച്ച സൗകര്യമൊരുക്കിയാൽ പ്രദേശങ്ങളെ മികച്ച ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourisamidukki
Next Story