അടിമാലി: ശിവരാത്രി ആഘോഷത്തിനെത്തിയ ആദിവാസി യുവാക്കൾക്ക് കത്തിക്കുത്തിൽ ഗുരുതര പരിക്ക്. അച്ചനും മകനും അറസ്റ്റിൽ. അടിമാലി പഞ്ചായത്തിലെ ഞാവൽപാറ ആദിവാസി കോളനിയിൽ താമസക്കാരായ സുബ്രമണ്യൻ (22), ശിവകുമാർ (25) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുമ്പുപാലം പടിക്കപ്പ് ആദിവാസി കോളനിയിലെ ബാലൻ (44), മകൻ ജയേഷ് (23) എന്നിവരെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലർച്ച രണ്ടോടെ അടിമാലി ഫെഡറൽ ബാങ്കിന് മുൻവശത്ത് വെച്ചാണ് ഇരുവർക്കും കത്തിക്കുത്തിൽ പരിക്കേറ്റത്. മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും അപകടനില തരണംചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.