നെടുങ്കണ്ടം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരുമാസമാകാറായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നിെല്ലന്ന് പരാതി. കല്ലാര്‍ ദേവഗിരി പുത്തന്‍പുരക്കല്‍ പി.എസ്. അജിത്താണ് മുഖ്യമന്ത്രി, ജില്ല പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ജനുവരി 21ന് രാവിലെ 11ന് സുഹൃത്തിനോടൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക്് പോകവെ മറ്റൊരു വാഹനത്തിലെത്തിയ അയല്‍വാസി കൈയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. കഴുത്തിന് വെട്ടിക്കൊലെപ്പടുത്താന് ശ്രമിച്ചത് തടഞ്ഞതുമൂലം കൈക്കാണ് പരിക്കേറ്റത്. ആഴത്തില്‍ മുറിവേറ്റ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൈവിരലുകള്‍ ചലിപ്പിക്കാനായിട്ടില്ല. ഇടതുകൈക്ക് 17 തുന്നലാണുള്ളത്. ഫോട്ടോഗ്രാഫറായ തനിക്ക്്് ജോലിചെയ്യാന്‍പോലും കഴിയുന്നില്ല. മുന്‍ െവരാഗ്യംമൂലം തന്നെ കൊലപ്പെടുത്താന്‍ ബോധപൂർവം ശ്രമിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.