നീ​ല​ക്കു​റി​ഞ്ഞി ജൈ​വ​വൈ​വി​ധ്യ വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം ‘നീലക്കുറിഞ്ഞി’ നാടിന് സമര്‍പ്പിച്ചു

ഇ​ടു​ക്കി: ജൈ​വ​വൈ​വി​ധ്യ വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ൾ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ അ​റി​വ് ന​ല്‍കു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം കൂ​ടി​യാ​ണ് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ ജൈ​വ​വൈ​വി​ധ്യ സ​വി​ശേ​ഷ​ത​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി അ​ടി​മാ​ലി ഗ​വ. ഹൈ​സ്‌​കൂ​ളി​നോ​ട് ചേ​ര്‍ന്ന് ഒ​രു​ക്കി​യ ‘നീ​ല​ക്കു​റി​ഞ്ഞി’ ജൈ​വ​വൈ​വി​ധ്യ വി​ജ്ഞാ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​ര​ന്നു അ​ദ്ദേ​ഹം.

പ്ര​കൃ​തി​യെ​യും ജൈ​വ​വൈ​വി​ധ്യ സ​മ്പ​ത്തി​നെ​യും കു​റി​ച്ച്​ കൂ​ടു​ത​ല്‍ ധാ​ര​ണ​യു​ണ്ടാ​ക്കാ​ന്‍ ഉ​ത​കു​ന്ന ത​ര​ത്തി​ലാ​ണ് ജൈ​വ​വൈ​വി​ധ്യ വി​ജ്ഞാ​ന കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ഗു​രു​ത​ര വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മു​ന്നൂ​റി​ല​ധി​കം ജീ​വ​ജാ​ല​ങ്ങ​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​ണ് പ​ശ്ചി​മ​ഘ​ട്ടം. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജൈ​വ​വൈ​വി​ധ്യ സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ജി​ല്ല​യി​ലെ പ​ട്ട​യ-​ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞു. ചെ​റു​തും വ​ലു​തു​മാ​യ നി​ർ​മി​തി​ക​ള്‍ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ക്ര​മ​വ​ത്ക​രി​ക്കാ​ന്‍ സാ​ധി​ച്ചെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

അ​ടി​മാ​ലി ഗ​വ. ഹൈ​സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി സം​സ്ഥാ​ന കോ​ഓ​ഡി​നേ​റ്റ​ർ ടി.​എ​ൻ. സീ​മ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ആ​ർ. വി​ജ​യ നീ​ല​ക്കു​റി​ഞ്ഞി ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​ത്തി​ന്റെ ആ​ശ​യ​വും രൂ​പ​ക​ൽ​പ​ന​യും നി​ർ​വ​ഹി​ച്ച ഡോ. ​സു​ജി​ത്തി​നെ​യും കൈ​ലാ​ഷി​നെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ആ​ശ ആ​ന്റ​ണി, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ, അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സൗ​മ്യ അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ന​സ് ഇ​ബ്രാ​ഹിം, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സോ​ളി ജീ​സ​സ്, സി.​ഡി. ഷാ​ജി, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ചാ​ണ്ടി പി. ​അ​ല​ക്‌​സാ​ണ്ട​ർ, കെ.​എം. ഷാ​ജി, ഷാ​ജി കോ​യി​ക്ക​ക്കു​ടി, സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ൻ ത​മ്പി ജോ​ർ​ജ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​എ. അ​ശോ​ക്, അ​ടി​മാ​ലി ഗ​വ. ഹൈ​സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഇ​ന്‍ചാ​ര്‍ജ് സി.​കെ. സി​ന്ധു, ന​വ​കേ​ര​ളം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എ​സ്. ര​ഞ്ജി​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Biodiversity Knowledge Center 'Neelakurinji' was dedicated to the nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.