ചെറുതോണി: കോവിഡ് മഹാമാരിയെ തുടർന്ന് കരിമ്പനിലെ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസും ആരോഗ്യ പ്രവർത്തകരുമെത്തി സന്ദർശകരുടെ ഫോൺ നമ്പർ പരിശോധിക്കുന്നുണ്ടെങ്കിലും പി.കെ. രാജുവിെൻറ ആലയിൽ മാത്രം പരിശോധനയുണ്ടായിട്ടില്ല. നിയമം വരുന്നതിനുമുമ്പേ ആലയിലെത്തുന്നവരുടെ ഫോൺ നമ്പർ എഴുതി സൂക്ഷിക്കുന്നത് നാട്ടുകാർക്കും അധികൃതർക്കും അറിയാമെന്നതുതന്നെ കാരണം. ഇപ്രകാരം ഫോൺ നമ്പർ എഴുതിസൂക്ഷിക്കാൻ തുടങ്ങിയിട്ട് 10 വർഷത്തിലധികമായി. സ്ഥാപനങ്ങളിലെത്തുന്നവരുടെ ഫോൺനമ്പർ എഴുതി സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് രാജുവിനെ അനുഭവം പഠിപ്പിച്ചിരിക്കുന്നത്.
ചുരുളി-ആൽപ്പാറയിൽ പുത്തൻപുരക്കൽ കേശവെൻറ നാല് മക്കളിൽ മൂന്നുപേരാണ് കൊല്ലപ്പണി പരിശീലിച്ചത്. പിതാവിെൻറ ആലയിൽനിന്നാണ് ഇവർ പഠിച്ചത്.
ആൽപ്പാറ ഗവ. സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന റോസമ്മ ടീച്ചറിന് രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ പിച്ചാത്തി പണിതുനൽകിയാണ് രാജു നോട്ട്ബുക്ക് വാങ്ങിയതെന്ന് ഓർക്കുന്നു. ഞായറൊഴികെ ദിവസവും രാവിലെ ആറോടെ രാജു കരിമ്പനിലുള്ള ആലയിലെത്തും.
22 വയസുള്ളപ്പോൾ കരിമ്പനിൽ സ്വന്തമായി ആല ആരംഭിച്ചതാണ്.
ആറാംക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള 53കാരനായ രാജുവിനെ കൊല്ലപ്പണിയിൽ വെല്ലാനാളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൊല്ലപ്പണി ചെയ്യുന്നവരെ സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ തയാറാകാത്തതാണ് പുതുതലമുറ ഈ മേഖലയോട് വൈമുഖ്യം കാണിക്കുന്നതെന്നാണ് രാജുവിെൻറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.