മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ വ​നം വ​കു​പ്പ്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്

മാലിന്യം തള്ളാൻ ദേശീയപാത; മൂക്കുപൊത്തി യാത്രക്കാരും ടൂറിസ്റ്റുകളും

ചെ​റു​തോ​ണി: തൊ​ടു​പു​ഴ പു​ളി​യ​ന്മ​ല ദേ​ശീ​യ​പാ​ത​യി​ൽ കു​യി​ലി​മ​ല ക​ല​ക്ട​റേ​റ്റ്​ മു​ത​ൽ കു​ള​മാ​വ്​ വ​രെ സ​ഞ്ച​രി​ക്ക​ണ​മെ​ങ്കി​ൽ മൂ​ക്കു​പൊ​ത്ത​ണം.

വ​ന​വും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ക​ണ്ട് പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്ന് ക​രു​തു​ന്നു​വെ​ങ്കി​ൽ തെ​റ്റി. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു​വ​ന്നു​ത​ള്ളു​ന്ന വ​ന​മേ​ഖ​ല​യാ​യി ഇ​വി​ടം മാ​റി. രാ​ത്രി​യാ​യാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വി​ടെ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നു​ത​ള്ളു​ന്ന​ത്.

നാ​ട്ടി​ലെ മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു​വ​ന്നു​ത​ള്ളാ​ൻ സ​ർ​ക്കാ​ർ സം​വ​ര​ണം ചെ​യ​തി​രി​ക്കു​ന്ന സ്ഥ​ല​മാ​ണ​ന്നു തോ​ന്നും ഇ​വി​ടം ക​ണ്ടാ​ൽ. കാ​ട്ടി​ൽ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​തു​ഭ​ക്ഷി​ച്ച് ജീ​വ​ൻ ക​ള​യു​ന്ന​ത്​ പു​റം ലോ​ക​മ​റി യാ​റി​ല്ല. തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നാ​ണ് കൂ​ടു​ത​ലും മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.​ ന​വ​കേ​ര​ള ശു​ചി​ത്വ മി​ഷ​ൻ ഇ​ടു​ക്കി ഡി.​ഡി.​സി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കു​ള​മാ​വ്-​ചെ​റു​തോ​ണി സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​രം​പാ​റ റേ​ഞ്ചി​ലെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, വാ​ച്ച​ർ​മാ​ർ എ​ന്നി​വ​ർ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡ് നി​ർ​മി​ക്കു​ക​യും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്‌ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

എ​ന്നി​ട്ടും മാ​ലി​ന്യം കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഒ​രു കു​റ​വു​മി​ല്ല. വ​ന​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ക​യും നി​യ​മ​പ​ര​മാ​യി ശി​ക്ഷി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ന​ഗ​രം​പാ​റ റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Garbage Dump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.