ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽപ്പെടുത്തി 730 വീടുകൾ അനുവദിച്ചു. ഇതിൽ 182 വീടുകൾ പട്ടികജാതി-പട്ടികവർഗത്തിനുള്ളതാണ്. ഓരോ വീടിനും നാല് ലക്ഷം രൂപ വീതം നൽകും. ഇതിൽ 72,000 രൂപ വീതമാണ് കേന്ദ്രസർക്കാർ വഹിക്കുക. ബാക്കി ത്രിതല പഞ്ചായത്തുകൾ നൽകണം. ഇടുക്കി ബ്ലോക്കു പഞ്ചായത്തിനു കീഴിലെ ഓരോ പഞ്ചായത്തിലും പട്ടികജാതി- പട്ടികവർഗമുൾപ്പെടെ അനുവദിച്ച വീടുകൾ ഏറ്റവും കൂടുതൽ വാഴത്തോപ്പ് പഞ്ചായത്തിലാണ്- 243. അറക്കുളം-155, ഇടുക്കി കഞ്ഞിക്കുഴി-112, കാമാക്ഷി-68, മരിയാപുരം-69, വാത്തിക്കുടി-83 എന്നിങ്ങനെ. സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തിയാണ് വീടുകൾ നിർമിക്കുന്നത്.
ഇടുക്കി ബ്ലോക്കു പഞ്ചായത്തിന്റെ കീഴിലെ നാല് പഞ്ചായത്തുകളിലും തല ചായ്ക്കാനിടമില്ലാതെ ആദിവാസികൾ ദുരിത ജീവിതം നയിക്കുന്നത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. നാല് പഞ്ചായത്തുകളിലായി 182കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം തള്ളിനീക്കുന്നത്. ജില്ല ഭരണകൂടത്തിന്റെ മൂക്കിനു താഴെ വാഴത്തോപ്പ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് വീടില്ലാത്തത്. ഇവിടെ 109 വീടുകൾ നൽകും. അറക്കുളം പഞ്ചായത്തിൽ 56, കഞ്ഞിക്കുഴി പഞ്ചായത്തിൽ 14 എന്നിങ്ങനെയും വീട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.